Connect with us

Kerala

കോഴവാങ്ങിയത് മാണിയെങ്കിലും നാണക്കേട് കേരളത്തിന്: വി എസ്

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയില്‍ പരസ്പരം രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ധനമന്ത്രി കെ എം മാണിയും നേര്‍ക്കുനേര്‍. കോഴവാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്ന് വി എസ് പരഹസിച്ചു. കഴിഞ്ഞ അന്‍പത് വര്‍ഷമായിട്ട് മാണി ഇത് തന്നെയാണ് ചെയ്യുന്നത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച വി എസ് കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിലേക്കായിരിക്കും മാണി പോകുകയെന്നും പറഞ്ഞു. എന്നാല്‍ ചെകുത്താന്‍ വേദമോതുന്ന പോലെയാണ് വി എസിന്റെ സംസാരമെന്ന് മാണി തിരിച്ചടിച്ചു. വി എസ് അന്തിക്രിസ്തുവാണെന്നു അദ്ദേഹം പറഞ്ഞു. ബാര്‍കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും മാണി പറഞ്ഞു.
അതേസമയം ചോദ്യോത്തരവേളയില്‍ ധനമന്ത്രിയെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മാണിയോട് ചോദ്യം ചോദിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തയ്യാറായില്ല. എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ സഭാതലത്തില്‍ ഉന്നയിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ചോദ്യം ചോദിക്കാത്തതിനാല്‍ മറുപടി നല്‍കേണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്ന്‌ അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.