Connect with us

National

എഎപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും പുറത്താക്കാന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നിപ്പ് വീണ്ടും രൂക്ഷമാകുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള എഎപി നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ഇരുവര്‍ക്കുമെതിരെ തുറന്ന കത്തെഴുതി.
ഇരുവരും പാര്‍ട്ടി വരുദ്ധരാണെന്ന് ആരോപിക്കുന്ന കത്തില്‍ പാര്‍ട്ടിയുടെ ഫണ്ട് തടയാനും പ്രതിച്ഛായ തകര്‍ക്കാനും ശ്രമിച്ചെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു. കെജ് രിവാളിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചത് യോഗേന്ദ്ര യാദവാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. 28ന് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ എന്നിവരെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.