ഗോവക്ക് സമനില; കേരളം സെമിയില്‍

Posted on: March 10, 2015 5:57 am | Last updated: March 9, 2015 at 11:58 pm
SHARE

SANTHOSH TROPHYലുധിയാന: ഇന്ന് റെയില്‍വെയ്‌സിനെ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേരിടുന്നതിന് മുമ്പെ, കേരളം സന്തോഷ് ട്രോഫിയുടെ സെമിഫൈനലില്‍ ഇടം ഉറപ്പാക്കി. ഗോവ-മിസോറം മത്സരം സമനില (2-2)യില്‍ കലാശിച്ചതോടെയാണിത്. ആദ്യ പകുതിയില്‍ ഗോവ 2-1ന് മുന്നില്‍.
കഴിഞ്ഞ ദിവസം ഡല്‍ഹിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരളം സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. ഗോവക്കെതിരെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ മിസോറം തോല്‍ക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു കേരളത്തിന് സെമി ഉറപ്പിക്കാന്‍. രണ്ട് തവണ മുന്നിട്ട് നിന്ന ഗോവയെ മിസോറം പൊരുതിത്തോല്‍പ്പിക്കുകയായിരുന്നു.
വിജയം അനിവാര്യമായ സാഹചര്യത്തില്‍ ഗോവ ആക്രമിച്ചു കളിച്ചു. പതിനൊന്നാം മിനുട്ടില്‍ മാര്‍കസ് മസ്‌കെരാനസിന്റെ ഗോളില്‍ ഗോവ മുന്നിലെത്തി. ഗോള്‍ വഴങ്ങിയതോടെ ചാമ്പ്യന്‍ ടീമായ മിസോറം ഉണര്‍ന്നു. നിരന്തരം ഗോവന്‍ മുഖം ആക്രമിച്ച മിസോറം പത്തൊമ്പതാം മിനുട്ടില്‍ സമനില പിടിച്ചു.
മുപ്പത്തൊന്നാം മിനുട്ടില്‍ വീണ്ടും ലീഡെടുത്ത് ഗോവ ഞെട്ടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനിലയെടുത്ത് മിസോറം, കേരളത്തിന്റെ ടെന്‍ഷനൊഴിവാക്കി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ പശ്ചിമബംഗാളും സര്‍വീസസും 1-1ന് പിരിഞ്ഞു.