2014ല്‍ വിമാന അപകടങ്ങള്‍ കുറവ്; മരണസംഖ്യ കൂടുതലും

Posted on: March 10, 2015 5:51 am | Last updated: March 9, 2015 at 11:51 pm
SHARE

ഹോങ്കോംഗ്: കഴിഞ്ഞ വര്‍ഷം സംഭവിച്ച വിമാനാപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണസംഖ്യ കൂടുതലാണെന്ന് അന്താരാഷ്ട്ര വിമാന നിര്‍മാണ സംഘം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമ ഗതാഗത സമിതി നല്‍കുന്ന കണക്കനുസരിച്ച് 2014ല്‍ 641 പേരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഉക്രൈനില്‍ വെടിവെച്ച് വീഴ്ത്തപ്പെട്ട എം എച്ച് 17 ല്‍ ഉണ്ടായിരുന്ന 298 ആളുകളെ കൂടാതെയാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ വിമാനാപകടങ്ങളുടെ ശരാശരി 517 ആണ്. എന്നാല്‍ തീര്‍ത്തും അസ്വാഭാവികവും അതിദാരുണവുമായ രണ്ട് വിമാനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട രണ്ടും മലേഷ്യന്‍ വിമാനങ്ങളായിരുന്നു. 298 പേര്‍ കൊല്ലപ്പെട്ട എം എച്ച് 17ഉം, 238 പേരുമായി കണാതായ എം എച്ച് 370 ഉം ആണ് ഇവ രണ്ടുമെന്ന് അന്താരാഷ്ട്ര വ്യോമ ഗതാഗത സമിതി വ്യകിതമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച ദാരുണമായ വിമാനാപകടങ്ങളുടെ കണക്ക് 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഓരോ 4.347 മില്യന്‍ വിമാനങ്ങളിലും ചുരുങ്ങിയത് ഓരോന്ന് അപകടങ്ങളില്‍പ്പെടുന്നുവെന്നാണ് ഐ എ ടി എ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.