Connect with us

International

ഇസിലില്‍ നിന്ന് ഇസ്‌ലാമിനെ ദ്യോതിപ്പിക്കുന്ന 'ഐ' ഒഴിവാക്കണം: ജോര്‍ദാന്‍ രാജ്ഞി

Published

|

Last Updated

ലണ്ടന്‍: ഇസില്‍ ഭീകരരെ മതപശ്ചാത്തലത്തില്‍ വിശേഷിപ്പിക്കുന്നത് ലോകം അവസാനിപ്പിക്കണമെന്ന് ജോര്‍ദാന്‍ രാജ്ഞി റാനിയ. “ഇനി മുതല്‍ ഐ എസ് ഐ എസി(ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലവന്‍ത്)ലെ ആദ്യ അക്ഷരം “ഐ” ഒഴിവാക്കണം. കാരണം അതില്‍ ഇസ്‌ലാമികമായി ഒന്നുമില്ല.”- അവര്‍ വ്യക്തമാക്കി.
“ഇസ്‌ലാമിക്” എന്നത് തങ്ങളുടെ പേരിന്റെ ഭാഗമാകുമ്പോള്‍ പുതിയ ആളുകളെ ആകര്‍ഷിക്കാനും “പാശ്ചാത്യ ഇസ്‌ലാമിക ശത്രുക്കള്‍ക്കെതിരെ” അഭിനയിക്കാനും ഭീകരര്‍ക്ക് എളുപ്പമാകുമെന്നും അവര്‍ പറഞ്ഞു. ഹഫിംഗ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അരീന ഹഫിംഗ്ടണുമായി സംസാരിക്കുകയായിരുന്നു കിംഗ് അബ്ദുല്ല രണ്ടാമന്റെ ഭാര്യയായ റാനിയ. മതവിശ്വാസപരമായി ഒന്നും ചെയ്യാനില്ലാത്ത ഏറെക്കുറെ മതതീവ്രവാദികളായ ഭ്രാന്തന്‍ ആള്‍ക്കൂട്ടത്തെ “ഐ എസ് ഐ എസ്” എന്ന് വിളിക്കുന്നത് അനര്‍ഹമായ സാധുത നല്‍കലാണ്. ഇസ്‌ലാമികമായി ഒന്നുമില്ലാത്തതിനാല്‍ ഐ എസ് ഐ എസിലെ “ഐ” ഉപേക്ഷിക്കാനാണെനിക്കിഷ്ടം. ഇസിലിനെതിരായ വിജയം യുദ്ധക്കളത്തില്‍ മാത്രം ഒതുക്കരുത്. അവരുടെ പ്രത്യയശാസ്ത്രത്തെ അതിലും നല്ല ആശയങ്ങള്‍ കൊണ്ട് മുസ്‌ലിം, അറബ് സമൂഹം നേരിടണം.
ഈ യുദ്ധത്തിന്റെ ഹൃദയം പ്രത്യയശാസ്ത്രമാണ്. ആ ആദര്‍ശത്തെ തോക്കുകൊണ്ട് നശിപ്പിക്കാന്‍ കഴിയില്ല. അതിലും നല്ല ആശയം കൊണ്ടേ അതിനെ ചെറുക്കാന്‍ കഴിയൂ. ഇസില്‍ തീവ്രവാദികളോട് പോരാടുന്നതില്‍ മറ്റുള്ളവരെക്കാള്‍ അറബ് ഇസ്‌ലാമിക സമൂഹം മുന്നിലുണ്ടാകണം. എങ്കിലേ ആദര്‍ശപരമായി അവരെ പരാജയപ്പെടുത്താനാകൂ എന്നും അവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest