ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

Posted on: March 10, 2015 4:48 am | Last updated: March 9, 2015 at 11:48 pm
SHARE

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപറയുന്ന ബാച്ച് മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രാള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍ ചുവടെ. ഫ്രൂസമൈഡ് ടാബലറ്റ് ഐ പി-എച്ച് 62044, ഗ്ലിമികട്ട് എം 2- എ എഫ് 3042, ഗ്ലിംസീഡ് 2- ജി റ്റി എന്‍ 130402, ലാക്‌സം 40മില്ലിഗ്രാം- റ്റി.5046, ന്യൂപെന്‍ ഡി (പാന്റാപ്രസോള്‍ 20 മി.ഗ്രാം &ഡോംപെരിഡോണ്‍ ഐ പി 10 മി.ഗ്രാം) -എം.റ്റി.30568, മാക്‌സര്‍ 250 ഡി.റ്റി.-ബി റ്റി-4889, ഡോളോപാര്‍ റ്റാബ്‌ലറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ.പി. 500 മി.ഗ്രാം) -ഡി ഒ ബി ഡി ഒ 297, സെഫിഎം-ഒ 200 ഡി റ്റി (സെഫിക്‌സിം ഡിസ്‌പേഴ്‌സിബിള്‍ ടാബ്‌സ്) -എം 31226, പെന്റാജെസിക് (ഡൈക്ലോഫെനാക് സോഡിയം &പാരസെറ്റാമോള്‍ ടാബ്‌സ്) -9769104, ടര്‍പെന്റെന്‍ ലിനിമെന്റ് ഐ പി -ഇ1053, സിപ് 500 (സിപ്രോഫ്‌ളോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ് ഐ പി) -ജി റ്റി എന്‍ 140228, ബോറിക് ആസിഡ് ഐ.പി. -102, അമോക്‌സ് (അമോക്‌സിലിന്‍ ട്രൈഹൈഡ്രേറ്റ് ഐ പി 500 മി ഗ്രാം) -ബി സി 6055, മോളിന്‍ 500 (പാരസെറ്റാമോള്‍ 500 മി.ഗ്രാം.)- എം ഒ എല്‍ 1402, പോളിമോള്‍ എക്‌സ്ട്രാ ടാബ്‌ലെറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ പി 650 മി ഗ്രാം -എസ് 754466, നിയോപാന്‍ ടാബ്‌ലെറ്റ്‌സ് (മെഫിനോമിക് ആസിഡ് 250 മി.ഗ്രാം)- എന്‍ പി 008, പാരാവോക്ക് 500 ടാബ്‌ലെറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ പി 500 മി ഗ്രാം) -ഡബ്ല്യു 5ഇസഡ്1311, സേഫ് പ്ലസ് (സ്റ്റെറിലന്‍ സിംഗിള്‍ യൂസ് ഹൈപ്പോ ഡെര്‍മിക് സിറിഞ്ച് 10 മി ലി) -140225, മെറ്റാര്‍ (മെറ്റോപ്രോലോള്‍ ടാര്‍ട്രേറ്റ് ഐ.പി)- സി എന്‍ 14007, ടെല്‍മിസാര്‍ട്ടന്‍ ടാബ്‌സ് ഐ പി 20 മി ഗ്രാം- എ റ്റി റ്റി എല്‍ എസ് 3004, സിഡിടെല്‍ 400 അമോക്‌സ് (ടെല്‍മിസാര്‍ട്ടന്‍ ടാബ്‌സ് ഐ പി 40 മി ഗ്രാം) -എല്‍ സി 04221, മോണോമോക്‌സ് സി എല്‍ ബി ഡിലിന്‍ 500 (അമോക്‌സിലിന്‍ ട്രൈഹൈഡ്രേറ്റ് ഐ പി) – 714-106.