മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരണം: പരീക്ഷാ കേന്ദ്രം റദ്ദാക്കി

Posted on: March 10, 2015 1:45 am | Last updated: March 9, 2015 at 11:46 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 16 മുതല്‍ നടത്തുന്ന ബി എ/ബി എസ് സി/ബി കോം മൂന്നും അഞ്ചും സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിക്കുമെന്ന് രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം, മുണ്ടുപറമ്പ് റിജ്യനല്‍ കോളജ് ഓഫ് സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് സ്വാശ്രയ കോളജിനെതിരെ നടപടി സ്വീകരിക്കുന്നതിന് വൈസ് ചാന്‍സലര്‍ ഉത്തരവായി. ഇതനുസരിച്ച് മാര്‍ച്ച് മുതല്‍ നടക്കുന്ന പരീക്ഷകളുടെ റിജ്യനല്‍ കോളജ് പരീക്ഷാ കേന്ദ്രം റദ്ദുചെയ്തു. റിജ്യനല്‍ കോളജ് സെന്ററായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊട്ടടുത്ത കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിക്കും. കോളജിന്റെ അഫിലിയേഷന്‍ പുനഃപരിശോധിക്കുന്നതിനും വിഷയം അടുത്ത സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വിടുന്നതിനും ഉത്തരവായി. കൂടാതെ പുതിയ അഡ്മിഷന്‍ തടയുന്നതിന് കോളജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റിജ്യനല്‍കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും വിളിച്ചുവരുത്തി വിശദീകരണം തേടുന്നതിനും വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.