ബണ്ണേര്‍ഘട്ട മൃഗശാലയില്‍ പരിപാലകനെ സിംഹങ്ങള്‍ കടിച്ചുകീറി

Posted on: March 10, 2015 5:44 am | Last updated: March 9, 2015 at 11:45 pm
SHARE

ബെംഗളൂരു: ബണ്ണേര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ മൃഗപാലകന്‍ കൃഷ്ണനെ സിംഹങ്ങള്‍ കടിച്ചുകീറി. ഗുരുതരമായി പരുക്കേറ്റ അയാളെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തുള്ള കൂട് വൃത്തിയാക്കുന്നതിനിടെയാണ് സഫാരി സിംഹങ്ങള്‍ ജീവനക്കാരനെ ആക്രമിച്ചത്. വൃത്തിയാക്കുമ്പോഴും മറ്റും വന്യജീവികളെ കൂട്ടിലാക്കി പൂട്ടിയിടാന്‍ സൗകര്യമില്ലാത്തതാണ് മൃഗപരിപാലകന്‍ ആക്രമിക്കപ്പെടാന്‍ കാരണമായത്. ന്യൂഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കഴിഞ്ഞ സെപ്തംബറില്‍ യുവാവിനെ പുലി കടിച്ചുകൊന്നിരുന്നു. വന്യജീവികളെ കാണാനെത്തിയതായിരുന്നു യുവാവ്.