ബീമാപ്പള്ളി ഉറൂസ് 22 മുതല്‍

Posted on: March 10, 2015 5:17 am | Last updated: March 9, 2015 at 11:17 pm
SHARE

തിരുവനന്തപുരം: ബീമാപ്പള്ളി ദര്‍ഗാ ശരീഫ് ഉറൂസ് മുബാറക് ഈ മാസം 22 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കും. 22ന് രാവിലെ എട്ടിന് ബീമാപ്പള്ളി ഇമാം അബ്ദുല്‍ ഖാദര്‍ അന്‍വരിയുടെ നേതൃത്വത്തില്‍ ദുആയോടെ പട്ടണ പ്രദക്ഷിണം ആരംഭിക്കും. ബീമാപ്പള്ളി ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹസന്‍ അശ്‌റഫി ഫാളില്‍ ബാഖവി പ്രാര്‍ഥന നടത്തും. ജമാഅത്ത് പ്രസിഡന്റ് എം മുഹമ്മദ് ഇസ്മാഈല്‍ പതാക ഉയര്‍ത്തും. എല്ലാ ദിവസങ്ങളിലും മുനാജാത്ത്, മൗലിദ് പാരായണം, റാത്തീബ് എന്നിവ നടക്കും. 22 മുതല്‍ ഏപ്രില്‍ ഒന്ന് വരെ രാത്രി ഒമ്പതിന് മതപ്രഭാഷണം നടക്കും. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാസമ്മേളനത്തോടെ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ റഹ്മാന്‍, പ്രസിഡന്റ് എം മുഹമ്മദ് ഇസ്മാഈല്‍, ബീമാപ്പള്ളി റഷീദ്, മുഹമ്മദ് ശാഫി, ജമാല്‍ മുഹമ്മദ്, സലിം, ബീര്‍ മുഹമ്മദ്, ഇക്ബാല്‍, ശാഹുല്‍ ഹമീദ്, ടി ബഷീര്‍ പങ്കെടുത്തു.