Connect with us

Kerala

കര്‍ണാടക എസ് ജെ എം തസ്‌കിയത്ത് ക്യാമ്പ് 11,12ന് ബെംഗളൂരുവില്‍

Published

|

Last Updated

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി “നിഷ്‌കളങ്കതക്ക് ആത്മശുദ്ധി” എന്ന പ്രമേയത്തിലൂന്നി സംഘടിപ്പിക്കുന്ന ത്രിദിന തസ്‌കിയത്ത് ക്യാമ്പ് നാളെയും മറ്റന്നാളും ബെംഗളൂരു മഹല്‍ ഗ്രൗണ്ടില്‍ നടക്കും.
നാളെ രണ്ട് മണിക്ക് തവക്കുല്‍ മസ്താന്‍ സിയാറത്തിനും നാല് മണിക്ക് രജിസ്‌ട്രേഷനും ശേഷം ഡോ.മൗലാനാ മുഹമ്മദ് ഫാസില്‍ റസ്‌വി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ് ജെ എം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആത്തൂര്‍ സഅദ് മൗലവി ഉദ്‌ബോധനം നടത്തും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജലാലിയ്യാ ദിക്ര്‍ മജ്‌ലിസിന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വ്യാഴാഴ്ച രാവിലെ ആറിന് ജംഇയ്യത്തുല്‍ ഉലമാ കര്‍ണാടക പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരുടെ ഉദ്‌ബോധനത്തോടെ രണ്ടാംദിന പരിപാടികള്‍ ആരംഭിക്കും. 9.30ന് ക്ലാസ് ഒന്നില്‍ “മുഅല്ലിംകളും ദഅ്‌വയും”ഡോ.അബ്ദുല്‍ അസീസ് ഫൈസിയും 11.30ന് ക്ലാസ് രണ്ടില്‍ “മുഅല്ലിംകളും സംഘടനാ പ്രവര്‍ത്തനവും” കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും ഒരു മണിക്ക് ക്ലാസ് മൂന്നില്‍ “മുഅല്ലിംകളും തഖ്‌വയും” കെ പി ഹുസൈന്‍ സഅദിയും അവതരിപ്പിക്കും. വൈകുന്നേരം 3.30ന് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമര്‍ അസ്സഖാഫ്, സയ്യിദ് ഇസ്മാഈല്‍ ഉജിറെ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ശാഫി സഅദി, എടപ്പലം മഹ്മൂദ് മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, എസ് എസ് എ ഖാദിര്‍ ഹാജി തുടങ്ങി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

Latest