സഹ്‌റത്തുല്‍ ഖുര്‍ആന്‍: അഡ്മിഷന്‍ ആരംഭിച്ചു

Posted on: March 10, 2015 5:12 am | Last updated: March 9, 2015 at 11:16 pm
SHARE

കോഴിക്കോട്: മര്‍കസിനു കീഴില്‍ ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സഹ്‌റത്തുല്‍ ഖുര്‍ആന്‍ കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഫോം വിതരണോദ്ഘാടനം എഞ്ചിനീയര്‍ മൊയ്തീന്‍ കോയ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു.
സഹ്‌റത്തുല്‍ ഖുര്‍ആന്‍ അക്കാദമി കൊടുവള്ളി, ഇശാഅത്ത് പൂനൂര്‍, ഫെയ്‌സ് പടനിലം, മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ കാരന്തൂര്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം സെന്ററുകള്‍ തുടങ്ങുന്നത്. മൂന്ന് വയസ്സിനും നാല് വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. 3 വര്‍ഷത്തെ പ്രീപ്രൈമറി കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ ഖുര്‍ആന്‍ നിയമപ്രകാരം പൂര്‍ണമായി ഓതാന്‍ പഠിക്കുകയും ഒരു ജുസ്അ് മന:പാഠമാക്കുകയും ചെയ്യുന്ന ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് അഡ്മിഷന്‍. കോഴ്‌സിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് രാവിലെ 10 മണിക്ക് കാരന്തൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നാളെ ഒമ്പത് മണിക്ക് ഫെയ്‌സ് സ്‌കൂളിലും വ്യാഴാഴ്ച 10 മണിക്ക് ഇശാഅത്ത് സ്‌കൂളിലും നടക്കും. താത്പര്യമുള്ളവര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. പൂനൂര്‍ – 9947251213, കാരന്തൂര്‍ – 9037134877, കൊടുവള്ളി – 7025440005, പടനിലം – 9539500111