Connect with us

Articles

നമ്രശിരസ്‌കരുടെ തലമുറ

Published

|

Last Updated

ഇന്റര്‍നെറ്റ് എന്ന മഹാ വിസ്മയം വന്നപ്പോള്‍ ആളുകള്‍ അതിന്റെ അടിമത്തത്തിലായിരുന്നുവെങ്കില്‍ പിന്നെയത് യൂട്യൂബിലേക്കും ഓര്‍ക്കൂട്ടിലേക്കും സോഷ്യല്‍ മീഡിയയിലേക്കും ഫെയെസ്ബുക്കിലേക്കും തല ചായ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ തല കുനിച്ചിടത്തുതന്നെ നില്‍ക്കാന്‍ തുടങ്ങി. അതായത് വാട്‌സപ്പില്‍ തന്നെ. വാട്‌സആപ്പിന്റെ ഗുണങ്ങളെ വിസ്മരിക്കുന്നില്ല. സന്ദേശങ്ങളും ഫോട്ടോകളും സംഭവങ്ങളും പെട്ടെന്നു തന്നെ നമ്മുടെ മുമ്പിലെത്തിക്കാന്‍ വാട്ട്‌സ്ആപ്പ് സഹായകമാണ്. പക്ഷേ അത് ശാരീരിക, മാനസിക, സാമൂഹിക മേഖലയില്‍ പ്രശ്‌നം ഉണ്ടാക്കുന്നുവെങ്കില്‍ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
ജീവിതത്തിനാവശ്യമായ വെളിച്ചം നുകരാനോ പ്രകൃതിഭംഗി ആസ്വദിക്കാനോ ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് ചിന്തിക്കാനോ സമയമില്ല. ഏത് നിമിഷവും ഫോണില്‍ കണ്ണുംനട്ടിരിക്കുന്ന കാഴ്ച. വഴിയോരങ്ങളിലും വാഹനങ്ങളിലും പൊതുയോഗങ്ങളിലും എത്രത്തോളം വീടിന്റെ അകത്തളത്ത് പോലും വാട്‌സ് ആപ്പ് തരംഗമാണ്. ഓര്‍ക്കൂട്ട,് ഫെയ്‌സ്ബുക്ക്, ട്വിറ്ററിനേക്കാള്‍ വേഗതയിലാണ് വാട്‌സ്ആപ്പ് ഉപയോഗം. ശാരീരിക, മാനസിക, സാമൂഹിക, ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വാട്‌സ്ആപ്പ് വില്ലനായി മാറിയിട്ടുണ്ട്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ അമിതോപയോഗം പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. എന്നാല്‍ ഇന്ന് വാട്‌സ്ആപ്പ്‌ന്റെ ഇടപെടല്‍ മനുഷ്യ ബന്ധങ്ങളില്‍ സങ്കീര്‍ണത സൃഷ്ടിച്ചിരിക്കുന്നു. വിവാഹ മോചനത്തിന് പോലും കോടതിയില്‍ തെളിവായി ഹാജറാക്കുന്നത് വാട്‌സ് ആപ്പ് ആണ്.
സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ വര്‍ക്കുകളും മനുഷ്യബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഒരു സ്ഥലത്ത് രണ്ട് പേര്‍ ഒരുമിച്ച് കൂടിയാല്‍ ഇരുവരുടേയും കൈകളില്‍ സ്മാര്‍ട്ട് ഫോണുകളുകളുണ്ടെങ്കില്‍ ഉടനെ തുറക്കുന്നത് വാട്‌സ് ആപ്പ് ആയിരിക്കും. അകലങ്ങളിലെ വ്യക്തികളുമായി അനാവശ്യമില്ലാത്ത സന്ദേശങ്ങളെ കൈമാറ്റമാണ് നടക്കുന്നത്. അടുത്തുള്ളവനെ മറക്കുന്നു.
വാട്‌സപ്പില്‍ ഇപ്പോള്‍ ഗ്രൂപ്പിന്റെ കളികളാണ്. ഒപ്പം പഠിച്ചവരുടെ ഗ്രൂപ്പ്, അയല്‍ക്കാരുടെ ഗ്രൂപ്പ്, നാട്ടിലുള്ള ഫ്രന്‍സിന്റെ ഗ്രൂപ്പ്, വഴിയില്‍ വെച്ച് കണ്ടവരുടെ ഗ്രൂപ്പ്. ആരെയും പിണക്കരുതെന്ന് കരുതി ഒന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയാതിരിക്കുന്നവര്‍ ധാരളം. ഡിലീറ്റ് ചെയ്തതിന്റെ പേരില്‍ പിണക്കം പറയുന്നവരുമുണ്ട്. നൂറുകണക്കിന് മെസേജുകള്‍ വായിക്കാന്‍ എത്ര സമയമെടുത്തിട്ടുണ്ടാകും? അതില്‍ എത്ര ഗുണകരമായത് ഉണ്ടാവും. പലതും ആവര്‍ത്തനങ്ങളായി വരുന്നത്. വോയ്‌സ് മെസ്സേജും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്ത് നോക്കുമ്പോഴാണ് ആവര്‍ത്തിച്ചു വന്നതാണെന്ന് ബോധ്യപ്പെടുന്നത്. പക്ഷേ, ഉപഭോക്താവിന്റെ കീശ കാലിയാകുന്നു. വാട്‌സപ്പില്‍ വരുന്ന വീഡിയോകളും പോസ്റ്ററുകളും ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡാകും. പലപ്പോഴും ഫോണ്‍ കുട്ടികള്‍ എടുത്ത് ഉപയോഗിക്കാറുമുണ്ട്. പക്ഷേ, ഇതിലെ വീഡിയോകളെല്ലാം കുട്ടികള്‍ കാണാന്‍ പറ്റുന്നതായിരിക്കില്ല. അശ്ലീല വീഡിയോ മൂന്ന് വയസ്സുകാരി കാണുന്നത് ശ്രദ്ധയില്‍ പെട്ട രക്ഷിതാവ് തനിക്ക് പറ്റിയ അബദ്ധം ഓര്‍ത്ത് കരയേണ്ടി വന്നിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റൊരാളുടെ ഫോണില്‍ രേഖപ്പടുത്തിയിട്ടുണ്ടങ്കില്‍ വാട്‌സ് ഉപയോഗിക്കുന്നതിന്റെ ചിഹ്നവും ഉണ്ടെങ്കില്‍ ആര്‍ക്കും വീഡിയോകളും വോയ്‌സ് മെസ്സേജുകളും അയക്കാം. ഫെയ്‌സ്ബുക്കില്‍ വരുന്ന വീഡിയോ പോസ്റ്റുകള്‍ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡാവുന്നില്ല. വാട്‌സ്ആപ്പില്‍ ഇതിന് സൗകര്യങ്ങള്‍ ഉള്ളതു കൊണ്ട് പലപ്പോഴും കുട്ടികള്‍ ഇത് ദുരുപയോഗം ചയ്യുന്നതിന് കാരണമാകുന്നു.
കുടുംബാഗങ്ങളും അതിഥികളും സുഹൃത്തുക്കളും സ്വീകരണ മുറിയിലോ മറ്റോ ഇരുന്ന് പരസ്പരം ആശയ വിനിമയം നടത്തുമ്പോള്‍ ചിലര്‍ മാറി നിന്ന് സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറന്ന് ചാറ്റിംഗ് ചെയ്തും വീഡിയോ കണ്ടും സമയം ചിലവഴിക്കുന്നു. മാനസിക സൗഹൃദങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയണിവിടെ. കുടുംബ ബന്ധം ശിഥിലമാകുന്നതിന് വാട്‌സ് ആപ്പ് കാരണമാകുന്നു. മുഴുസമയവും ടെക്‌നോളജി ഭ്രമത്തിനും സ്മാര്‍ട്ട് ഫോണ്‍ ലഹരിയിലും മാതാവും പിതാവും വിനിയോഗിക്കുമ്പോള്‍ മക്കളെ നോക്കുന്നതിന് സമയം കണ്ടെത്തുന്നില്ല, അവര്‍ അനാഥകളായി മാറുന്നു. ദാമ്പത്യ ബന്ധ വിച്ഛേദത്തിനും വാട്‌സ്ആപ്പ് പങ്ക് വഹിക്കുന്നുണ്ട്. ഭാര്യ ഭര്‍ത്താക്കന്മാരുടെ വാട്‌സ് ആപ്പില്‍ വരുന്ന മെസ്സേജുകളും ഇണയെ അവഗണിച്ച് ദീര്‍ഘസമയം വാട്‌സ് ആപ്പില്‍ മുഴുകുന്നതും ഭാര്യ ഭര്‍തൃബന്ധവിഛേദത്തിനു കാരണമാകുന്നു.
ഇന്ത്യയില്‍ മാത്രം 70 മില്ല്യണ്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഒരു ദിവസം വാട്‌സ്ആപ്പിലൂടെ കൈമാറി മറിയുന്നത് നാല് ബില്ല്യണ്‍ സന്ദേശങ്ങണെന്നാണ് കണക്ക്. അതില്‍ അധികവും ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും രഹസ്യങ്ങളും അശ്ലീല ചിത്രങ്ങളും കുടുംബം തകര്‍ക്കുന്ന സന്ദേശങ്ങളുമടങ്ങുന്നതാണ് സത്യം. പ്രയോജനപ്രദമായ വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്നത് വളരെ കുറച്ച് തന്നെ. ഫലിതോക്തികളിലും നേരമ്പോക്കിലുമാണ് പലരുടെയും താത്പര്യം.
ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകുന്നുണ്ട്. ഒരു ദിവസം ഫോണ്‍ പണിമുടക്കിയാല്‍ വാട്‌സ് ആപ്പ് നോക്കാന്‍ പറ്റാതെ വന്നാല്‍ ചിലര്‍ ആകെ അസ്വസ്ഥരാകും. വാട്‌സ് ആപ്പില്‍ നോക്കിയിരുന്ന് നേരം പോകുന്നത് പോലും അറിയാതായിരിക്കുകയാണിന്ന്. ഇതിനൊക്കെയിടയില്‍ അടുത്തറിയാവുന്നവരേക്കാളും പ്രാധാന്യം വാട്‌സ് ആപ്പ്, ഫേയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ തുടങ്ങുക, ജീവിത പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനായി ഒരു ഉപാധിയായി വാട്‌സ് ആപ്പ് ഉപയോഗിക്കുക, വാട്‌സ് ആപ്പില്‍ നിന്ന് വിട്ടുനല്‍ക്കുമ്പോള്‍ ദേശ്യമോ വിരസതയോ നിരാശയോ ഒക്കെ അനുവഭവപ്പെടുക തുടങ്ങിയ അതിന്റെ അടമിയായതിന്റെ സൂചനയാണ്. നോഷ്യല്‍ മീഡിയയുടെ പ്രഭാവം മൂലം ആളുകള്‍ തമ്മിലുള്ള ബന്ധം കുറയുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കുറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പോലും 32 ശതമാനം പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടത്രേ.
കുട്ടികളുടെ പഠനത്തെയും ശ്രദ്ധയേയും സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കുന്നതിന് വാട്‌സ് ആപ്പ് ഉപയോഗം കാരണമാകുന്നു. ടാബ് ലറ്റും സ്മാര്‍ട് ഫോണും കുട്ടികള്‍ക്കു സമ്മാനമായി നല്‍കുകയും സോഷ്യല്‍ മീഡിയകള്‍ അവര്‍ക്ക് വേണ്ടി തുറന്നുകൊടുക്കുകയും ചെയ്യുമ്പോള്‍ പുതു തലമുറയുടെ വ്യക്തിത്വത്തെ നശിപ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല.
ശരിയായ രീതിയിലും ഉത്തരാവദിത്വത്തോടെയും ഉപയോഗിക്കുകയാണെങ്ങില്‍ മികച്ച സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ഏറ്റവും നല്ല ഉപാധിയായാണ് വാട്‌സ് ആപ്പ്. ചില കരുതലുകളുണ്ടായാല്‍ വാട്‌സ് ആപ്പ് ആരോഗ്യകരമാക്കിമാറ്റാന്‍ കഴിയും. അത്യാവശ്യ ഗ്രൂപ്പുകള്‍ മാത്രം സ്വീകരിക്കുക. വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ മാത്രം സമയം ചെയവഴിക്കരുത്. ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുമ്പോഴും മറ്റുള്ളവരെ കാത്തിരുന്ന് മുശിയുമ്പോഴും ഉപയോഗിക്കാം. അമിത സമയം ചിലവഴിക്കാതിരിക്കുക. അനാവശ്യ പോസ്റ്റുകള്‍, മെസ്സേജുകള്‍ നല്‍കാതിരിക്കുക. കുടുംബാംഗങ്ങള്‍, അഥിതികള്‍ സുഹൃത്തുക്കള്‍ ഒരുമിച്ചിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ മാറ്റി വെക്കുക, ആവശ്യമുണ്ടെന്ന് തോന്നുന്നവ മാത്രം ഡൗണ്‍ ലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശാരീരിക മാനസിക സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാം. മുഖത്ത് നോക്കി പരസ്പരം ആശയ വിനിമയം നടത്തുന്നതിന് തടസ്സമാകുന്നതിന് വാട്‌സ് ആപ്പ് കാരണമാകരുത്. ഇല്ലെങ്കില്‍ നമ്രശിരസ്‌കരുടുടെ തലമുറ വളര്‍ന്നുവരും.