ബംഗാളി യുവതിയെ വീട്ടിലടച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

Posted on: March 9, 2015 10:15 pm | Last updated: March 9, 2015 at 10:15 pm
SHARE

കോട്ടക്കല്‍: ജോലിവാഗ്ദാനം നല്‍കി ബംഗാളി യുവതിയെ വീട്ടിനകത്ത് അടച്ചിട്ട പരാതിയില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയെ കൊണ്ട്‌വന്ന പരാതിയിലെ പ്രതി ബംഗാള്‍ സ്വദേശി ബാബുവിന്റെ കൂട്ടാളികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇരുവതുകാരി പോലീസില്‍ ഇത് സംമ്പന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ മാസം 12ന് എത്തിയ യുവതിയും ബാബുവും പുതുപ്പറമ്പ്, കുറ്റിപ്പാല എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ജോലിനല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ യുവാവ് കടന്നു കളയുകയായിരുന്നു. കേരളം വിട്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇരുവരും ഒരേനാട്ടുകാരാണ്. നാട്ടില്‍ ബി എ വിദ്യാര്‍ഥിയാണ് യുവതി. 20.000 രൂപ യുടെ ജോലി വാഗ്ദാനം നല്‍കിയാണ് കേരളത്തിലെത്തിച്ചത്. നാളുകളായി കേരളത്തില്‍ ജോലിചെയ്തുവരികയാണ് യുവാവ്. മയക്കിക്കിടത്തി വീട്ടിനകത്ത് പൂട്ടിയിട്ട് പുറത്ത് പോകുകയായിരുന്നു ഇദ്ദേഹമെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിനിടെ യുവതി ലൈഗിക പീഡനത്തിനിരയായതായി സംശയമുണ്ട്. ജോലിയോടോപ്പം സ്‌നേഹം നടിച്ചാണ് യുവതിയെ ഇറക്കികൊണ്ട് വന്നതെന്നും സൂചനയുണ്ട്. യുവതിയുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. സ്ഥിതീകരണത്തിന് ബാബുവിനെ കിട്ടേണ്ടതുണ്ട്. സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുളളതായും പോലീസ് സംശയിക്കുന്നു. പൂക്കോട്ടൂരിലെ സ്‌നേഹിത അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് യുവതിയെ.
കോട്ടക്കല്‍: പണംവെച്ച് ശീട്ട് കളിച്ചസംഘത്തെ പിടികൂടി. കുരുണിയപറമ്പ് നെട്ടിച്ചാടിയില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായത്. 5000രൂപയും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. മൂന്ന് ദിവസം മുമ്പും ഇവിടെനിന്നും ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു.7000രൂപ സംഘത്തില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.