Connect with us

Gulf

യു എ ഇ സ്‌കൂള്‍ യുവജനോത്സവം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

ദുബൈ: ഏപ്രില്‍ അവസാനവാരം നടക്കുന്ന യു എ ഇ സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇന്‍ഫഌവന്‍സ് പി ആര്‍ ആന്‍ഡ് ഇവന്റ്‌സ് അധികൃതര്‍ അറിയിച്ചു. വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറോളം ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുക്കുന്ന കൗമാര കലോത്സവം അജ്മാനിലെ ഹാബിറ്റാറ്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് നടക്കുക. മൂന്ന് ദിവസം സ്റ്റേജിതര മത്സരങ്ങളും മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുകയെന്ന് യു.എ.ഇ സ്‌കൂള്‍ യുവജനോത്സവ സ്വാഗതസംഘം ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ കെ ഫൈസല്‍ പറഞ്ഞു.
നൂറോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിയഞ്ഞൂറോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കാ നെത്തുന്ന മേളയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന വിദ്യാലയങ്ങള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിക്കും. കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് കലാതില കത്തേയും കലാപ്രതിഭയേയും തെരഞ്ഞെടുക്കുമെന്നും എ കെ ഫൈസല്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരില്‍ നിന്നു രജിസ്‌ട്രേഷന്‍ ഫോറം ലഭിക്കുന്നതാണ്. യു എ ഇ യുവജനോത്സവത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ http://www.uaeschoolyouthfest.com/എന്ന സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്തും, ഓണ്‍ലൈനായി നേരിട്ടും പേര്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ഒറിജിനല്‍ അപേക്ഷ പിന്നീട് സമര്‍പിച്ചാല്‍ മതി. മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് മുപ്പതാണ്. ആറ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാനവസരം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാല്‍പ്പതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. എട്ട് സ്റ്റേജുകളിലായി ആറ് രാപകലുകളില്‍ നടക്കുന്ന മേള യു എ ഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സര്‍ഗപരമായ മുന്നേറ്റത്തിന് വഴിതുറക്കുമെന്ന് സ്‌കൂള്‍ യുവജനോത്സവ കമ്മറ്റി ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പ് പറഞ്ഞു. അധ്യാപിക-അധ്യാപകന്മാര്‍ക്ക് വേണ്ടി മലയാളം കഥാരചന, പ്രബന്ധരചന (മലയാളം,ഇംഗ്ലീഷ്)സിനിമാ ഗാനം (കരോക്ക) എന്നിവയില്‍ മത്സരം നടത്തുന്നതാണ്.
യുവജനോത്സവത്തോടനുബന്ധിച്ച് മുന്‍കാലങ്ങളില്‍ കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ സമ്മാനിതരായ, ഇപ്പോള്‍ യു.എ.ഇയിലുള്ള പ്രതിഭകളുടെ സംഗമം നടത്തുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സി വി ഉസ്മാന്‍ അറിയിച്ചു.
പ്രതിഭകളെ ആദരിക്കുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹുക്കുന്നവര്‍ മുന്‍ കൂട്ടി പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3999 058, 055-2610 088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. Email: uaeschoolyouthfest@gmail.com.

Latest