മലബാര്‍ ഗോള്‍ഡിന്റെ 127-ാമത് ശാഖ ഉമ്മുല്‍ ഖുവൈനില്‍ ഉദ്ഘാടനം ചെയ്തു

Posted on: March 9, 2015 9:05 pm | Last updated: March 9, 2015 at 9:05 pm
SHARE

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 127ാമത് ശാഖ ഉമ്മുല്‍ ഖുവൈനിലെ കിംഗ് ഫൈസല്‍ സ്ട്രീറ്റില്‍ ശൈഖ്് സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മുഅല്ല ഉദ്ഘാടനം ചെയ്തു. കേണല്‍ ഖലീഫ സലിം അല്‍ ശംസി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം ഡി. എം പി ശംലാല്‍ അഹ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി അബ്ദുല്‍ സലാം പങ്കെടുത്തു. ലുലു സെന്ററിന് സമീപത്താണ് ശാഖ തുറന്നിരിക്കുന്നത്. 5,000 ദിര്‍ഹത്തിന് വജ്രാഭരണം വാങ്ങുന്നവര്‍ക്കും 3,000 ദിര്‍ഹത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്കും സ്വര്‍ണ നാണയം സൗജന്യമായി നല്‍കുമെന്ന് ശംലാല്‍ അഹ്മദ് അറിയിച്ചു. ആഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ മുഴുവന്‍ വിലയും ഉപഭോക്താക്കള്‍ക്ക് നല്‍കും. അടുത്ത രണ്ടു മാസത്തിനുള്ളില്‍ യു എ ഇയില്‍ രണ്ട് ഷോറൂമുകളും ഒമാനില്‍ മൂന്നും ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകളും ആരംഭിക്കുമെന്നും ശംലാല്‍ അഹമ്മദ് വ്യക്തമാക്കി.