Connect with us

Gulf

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി മടക്കം

Published

|

Last Updated

sidheek ali

സിദ്ദീഖ് അലി എടരിക്കോടിന് സഅബീല്‍ പാലസില്‍ നല്‍കിയ യാത്രയയപ്പ്‌

ദുബൈ: 35 വര്‍ഷത്തെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് മലപ്പുറം-എടരിക്കോട് സ്വദേശി കുരിക്കല്‍ ഹൗസിലെ സിദ്ദീഖ് അലി നാട്ടിലേക്ക് മടങ്ങുന്നു.
20 വര്‍ഷത്തോളം യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്ത സിദ്ദീഖ് കഴിഞ്ഞ 15 വര്‍ഷമായി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഅബീലുള്ള കൊട്ടാരത്തിലെ ജീവനക്കാരനാണ്. ദുബൈ വിട്ടുപോകുവാന്‍ മനസ്സില്ലെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാലാണ് യാത്ര. 20 വര്‍ഷം യു എ ഇയില്‍ ജോലി ചെയ്തുവെങ്കിലും കാര്യമായ സാമ്പത്തിക പുരോഗതി ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷം സാമ്പത്തികമായി യാതൊരു പ്രയാസവും കൂടാതെ കുടുംബത്തെ നന്നായി നോക്കുവാന്‍ സാധിച്ചുവെന്നും മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്തുവാന്‍ സാധിച്ചുവെന്നും സിദ്ദീഖ് അലി പറഞ്ഞു.
ഏത് പ്രയാസവും ശൈഖിന്റെ മുന്നില്‍ എത്തിയാല്‍ അതിന് പരിഹാരമുണ്ടാക്കിത്തന്നിരുന്നു. ഒരു സാധാരണക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം ഭരണാധികാരി എന്നോട് കാണിച്ച ഔദാര്യമായിട്ടാണ് കാണുന്നതെന്ന് സിദ്ദീഖ് അലി പറഞ്ഞു. എടരിക്കോട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനാണ്.
സഅബില്‍ പാലസിലെ ജോലിക്കാരും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പുന്നക്കന്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മൂപ്പില്‍ ലിയാഖത്ത് ഉപഹാരം നല്‍കി. പുല്ലാനി സലാം, കുറ്റിയില്‍ അലി ഹാജി, ഡി എം ജാസില്‍ വടക്കേക്കാട്, ജാബിര്‍ ഒതുക്കുങ്ങല്‍, അലവിക്കുട്ടി തറമ്മല്‍, യൂനുസ് ഇരിങ്ങാവൂര്‍, സി കെ അമീര്‍ ആശംസകള്‍ നേര്‍ന്നു. കെ എ അശ്‌റഫ് ഒരുമനയൂര്‍ സ്വാഗതവും സിദ്ദീഖ് കരേക്കാട് നന്ദിയും പറഞ്ഞു.