ആറുകോടിയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

Posted on: March 9, 2015 9:00 pm | Last updated: March 9, 2015 at 9:00 pm
SHARE

customsദുബൈ: ദുബൈ കാര്‍ഗോ വില്ലേജില്‍ ആറുകോടി ദിര്‍ഹം വിലവരുന്ന 30 ലക്ഷം മയക്കുമരുന്ന ഗുളികകള്‍ (ട്രമഡോള്‍) കസ്റ്റംസ് പിടികൂടി. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് കാര്‍ഗോ വഴി എത്തിയതാണെന്ന് കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് അറിയിച്ചു. ഔഷധങ്ങളും മെഡിക്കല്‍ ഉല്‍പന്നങ്ങളുമാണെന്ന വ്യാജേനയാണ് മയക്കുമരുന്ന് ഗുളികകള്‍ കടത്തിയത്.
ഒരു കമ്പനിയുടെ പേരിലായിരുന്നു ചരക്ക് എത്തിയത്. നേരത്തെ ജബല്‍ അലി കസ്റ്റംസ് ഇതേ കമ്പനിയുടെ പേരില്‍ എത്തിയ മയക്കുമരുന്ന് പിടികൂടിയിരുന്നു.