നിസാമിനെതിരെ കാപ്പ ചുമത്തി; ഇനി ആറ് മാസത്തേക്ക് ജാമ്യമില്ല

Posted on: March 9, 2015 5:45 pm | Last updated: March 10, 2015 at 12:17 am
SHARE

nissamതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിവാദ വ്യവസായി നിസാമിനെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) ചുമത്തി. തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ജയയാണ് കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പോലീസിന് കൈമാറിയത്. ഇതോടെ നിസാമിന് ഇനി ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ല.

13 കേസുകളാണ് നിസാമിനെതിരെയുള്ളത്. ഇതില്‍ ഭൂരിഭാഗവും ഒതുക്കിതീര്‍ത്തവയാണ്. ഒതുക്കിതീര്‍ത്ത കേസുകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് നിസാമിനെതിരെ കാപ്പ ചുമത്താനാകുമോ എന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ഇതുകൊണ്ട് കുഴപ്പമില്ലെന്ന നിയമോപദേശം ലഭിച്ചതോടെ കാപ്പ ചുമത്തുകയായിരുന്നു.