Connect with us

Kerala

ബാര്‍കോഴക്കേസില്‍ മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

ബാര്‍കോഴക്കേസില്‍ മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: ബാര്‍ കോഴക്കേസില്‍ കോടതി ഇപ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹരജി നല്‍കിയത്. നിലവിലെ അന്വേഷണം കാര്യക്ഷമമെല്ലന്നും മന്ത്രി പ്രതിയായ കേസില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിസ്ഥാനത്തുള്ള മന്ത്രിയെ ചോദ്യം ചെയ്യാനോ കോഴപ്പണം കണ്ടെടുക്കാനോ വിജിലന്‍സ് ശ്രമിച്ചിട്ടില്ലെന്നും ഹരജിയില്‍ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചതിനാല്‍ മേല്‍നോട്ടം ഇപ്പോള്‍ വേണ്ടെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ വീഴ്ചയോ ക്രമക്കേടോ ഉണ്ടായാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും വ്യക്തമാക്കി. ഹരജി പിന്നീട് വീണ്ടും പരിഗണിക്കും.