ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ എന്‍ഡിടിവിയുടെ പ്രതിഷേധം

Posted on: March 9, 2015 11:15 am | Last updated: March 10, 2015 at 12:16 am
SHARE

ND-TVന്യൂഡലല്‍ഹി: ബിബിസി തയ്യാറാക്കിയ ഡല്‍ഹി പെണ്‍കുട്ടിയുടെ ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ എന്‍ഡിടിവിയുടെ പ്രതിഷേധം. ഇന്നലെ രാത്രി ഒമ്പത് മണി മുതല്‍ പത്ത് മണിവരെ പരിപാടികള്‍ സംപ്രേഷണം ചെയ്യാതെയായിരുന്നു പ്രതിഷേധം. ഈ സമയത്ത് ഡോക്യുമെന്ററി എയര്‍ ചെയ്യാനായിരുന്നു ചാനല്‍ കരുതിയിരുന്നത്.
ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം എന്‍ഡിടിവിക്കായിരുന്നു. ലോക വനിതാ ദിനമായ ഇന്നലെ രാത്രി ഒമ്പത് മണിക്ക് സംപ്രേഷണം ചെയ്യുമെന്നായിരുന്നു ചാനല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും കോടതിയും ഇത് സംപ്രേഷണം ചെയ്യുന്നത് വിലക്കി. തുടര്‍ന്നാണ് വിലക്കിനെതിരെയുള്ള പ്രതിഷേധ സൂചകമായി മറ്റുപരിപാടികളൊന്നും സംപ്രേഷണം ചെയ്യാതിരുന്നത്. പകരം ഇന്ത്യാസ് ഡോട്ടേഴ്‌സ് എന്ന ഡോക്യുമെന്ററി ടൈറ്റില്‍ മാത്രം സ്‌ക്രീനില്‍ കാണിച്ചു. ഡോക്യുമെന്ററിയെ പിന്തുണച്ചും വിലക്കിനെതിരെ പ്രതിഷേധിച്ചുമുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ സ്‌ക്രോളില്‍ പ്രത്യക്ഷപ്പെട്ടു.