സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

Posted on: March 9, 2015 2:10 pm | Last updated: March 10, 2015 at 12:16 am
SHARE

syriaബെയ്‌റൂട്ട്: സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ അതിര്‍ത്തിയിലെ ഇസില്‍ ഭീകരരുടെ നിയന്ത്രണത്തിലുള്ള എണ്ണ ശുദ്ധീകരണശാലയിലായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ തീവ്രവാദികള്‍ക്കൊപ്പം തൊഴിലാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.
സിറിയയിലേയും ഇറാഖിലേയും പല എണ്ണ സുദ്ധീകരണ ശാലകളും ഇസില്‍ നിയന്ത്രണത്തിലാണ്. എണ്ണ വ്യാപാരത്തിലൂടെ ലഭിക്കുന്നതാണ് തീവ്രവാദികളുടെ പ്രധാന വരുമാനം. ഇതിനെത്തുടര്‍ന്നാണ് എണ്ണ ശുദ്ധീകരണ ശാലകളെ കേന്ദ്രീകരിച്ച് യു എസ് ആക്രമണം തുടങ്ങിയത്.