Connect with us

Palakkad

തൊഴിലാളി സംഘട്ടനം: 28 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

വടക്കഞ്ചേരി: ടൗണില്‍ ഇരുവിാഗം ചുമട്ട് തൊഴിലാളികള്‍ തമ്മില്‍ ശനിയാഴ്ച നടന്ന സംഘട്ടനത്തില്‍ 28 പേര്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. കിഴക്കഞ്ചേരി റോഡിലുള്ള കരയങ്കാട് സ്വദേശി കരീമിന്റെ മീന്‍കടയില്‍ കടയടപ്പ് സമരത്തിനിടെ ലോഡ് ഇറക്കാന്‍ ശ്രമിക്കവേ പിക്കപ്പ് വാനിന്റെ ചില്ല് തകര്‍ക്കുകയും വണ്ടിക്ക് കേട് പാട് വരുത്തുകയും, ഒരു വിഭാഗം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തതിനാണ് കിഴക്കേപ്പാളയം ആര്യംകടവ് വി കെ ജലീലിന്റെ പരാതിയില്‍ വി കെ ബാബു, വി വൈ മുഹമ്മദ്, ഇന്‍ഷാദ്, അന്‍വര്‍ എന്ന ഹക്കിം, സത്താര്‍, അബ്ബാസ് തുടങ്ങി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പണിമുടക്ക് ദിവസം ലോഡ് ഇറക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചവെന്നാരോപിച്ച് ബംഗ്ലാകുന്ന് ബാബുവിന്റെ പരാതിയില്‍ ജലീല്‍, ഷിബു, ജയന്‍ എന്നിവരുടെ പേരിലും കേസെടുത്തു. വടക്കഞ്ചേരി ടൗണിലെ 6 സി ഐ ടി യു പ്രവര്‍ത്തകര്‍ രാജിവെച്ച് ഐ എന്‍ ടി യു സിയില്‍ ചേര്‍ന്നതോടെ തൊഴിലാളികളുടെ തൊഴില്‍ ക്രമീകരിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തൊഴില്‍ തര്‍ക്കത്തിന് പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് ഐ എന്‍ ടി യു സി , ഐ എന്‍ എല്‍ സി, എ ഐ ടി യു സി സംയുക്ത തൊഴിലാളി യൂനിയന്‍ ശനിയാഴ്ച കടകമ്പോളങ്ങള്‍ അടച്ച് പണിമുടക്ക് നടത്തി. എന്നാല്‍ പണിമുടക്കിനിടെ ഒരു വിഭാഗം തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മന്ദമൈതാനത്ത് തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് പരസ്പരം പോര്‍ വിളികള്‍ നടത്തി. വടക്കഞ്ചേരി എസ് ഐ സി രവീന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിച്ച് തിരിയച്ചതോടെ സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായി.
എന്നാല്‍ തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത തൊഴിലാളി യൂനിയന്‍ ആഹ്വാനം ചെയ്തത് സംഘര്‍ഷാവസ്ഥ വീണ്ടും മൂര്‍ച്ഛിക്കാനിടയാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാളെ കാലത്ത് പത്തരക്ക് സി ഐ ഓഫീസില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുടെയും നേതൃത്വത്തില്‍ പോലീസിന്റെയും വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സംയുക്തചര്‍ച്ച നടക്കും. ഇതില്‍ തൊഴില്‍ തര്‍ക്കത്തിന് പരിഹാരം കാണാമെന്നാണ് പ്രതീക്ഷ. നിലവില്‍ വടക്കഞ്ചേരയില്‍ സി ഐ ടി യു തൊഴിലാളികളായി 34 പേരും സംയുക്ത തൊഴിലാളിയൂനിയനില്‍ 32 പേരുമുണ്ട്.
ഇതിനാല്‍ എല്ലാ തൊഴിലാളികള്‍ക്കും തുല്യമായ തൊഴില്‍ ല”ിക്കുന്നതിന് തൊഴില്‍ മേഖ പുനക്രമീകരിക്കണമെന്നാണ് സംയുക്ത തൊഴിലാളികളുടെ ആവശ്യം.

Latest