കാഞ്ഞിരപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും തേക്ക് കൊള്ള

Posted on: March 9, 2015 1:02 pm | Last updated: March 9, 2015 at 1:07 pm
SHARE

എടക്കര: കാഞ്ഞിരപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും തേക്ക് കൊള്ള. വനം ഔട്ട് പോസ്റ്റിന് ഒരു കിലോമീറ്റര്‍ അകലെ മാതയില്‍ 1979 തേക്ക് തോട്ടത്തില്‍ നിന്നാമാണ് മൂന്ന് തേക്ക് തടികള്‍ കടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുറിച്ച തേക്കുകള്‍ കഷ്ണങ്ങളാക്കി വാഹനത്തിലാണ് കടത്തിപോയത്. സമീപത്ത് ആള്‍തിരക്കുണ്ടായിരുന്നെങ്കിലും ഇതിനിടയിലാണ് തേക്കുകള്‍ കടത്തി പോയതെന്ന് കരുതുന്നു. കാതല്‍ കുറവുള്ള തേക്കായതിനാല്‍ പറമ്പില്‍ നിന്നും മുറിച്ചതാണെന്ന വ്യാജേന മില്ലില്‍ നിന്നും ഉരുപ്പടിയാക്കാന്‍ കഴിയുമെന്നാണ് വനപാലകരുടെ നിഗമനം. മുമ്പും ഇതേ സ്ഥലത്തു നിന്നും തേക്കുകള്‍ കടത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ വി ബിജു, ഗ്രേഡ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശൂലപാണി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.