Connect with us

Kozhikode

എസ് എസ് എല്‍ സി പരീക്ഷ: ജില്ലയില്‍ 48,288 വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്

Published

|

Last Updated

എസ് എസ് എല്‍ സി പരീക്ഷയുടെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 48,288 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 62 സെന്ററുകളിലായി 15138 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ 15073 പേര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിലാണ്. പരീക്ഷ എഴുതുന്നത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നായി 3374 ആണ്‍കുട്ടികളും 3317 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എയ്ഡഡ് വിഭാഗത്തില്‍ 3466 ആണ്‍കുട്ടികളും 3870 പെണ്‍കുട്ടികളുമാണുള്ളത്. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 480 ആണ്‍കുട്ടികളും 566 പെണ്‍കുട്ടികളും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് 40 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
വടകര വിദ്യാഭ്യാസ ജില്ലയില്‍ 16,493 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നായി 3106 ആണ്‍കുട്ടികളും 3271 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 5023 ആണ്‍കുട്ടികളും 4691 പെണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 225 ആണ്‍കുട്ടികളും 177 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് ഇരുത്തുന്ന വിദ്യാലയം മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. 941 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മേപ്പയൂര്‍ ഗവ. സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 877 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ആകെ 60 സെന്ററുകളാണ് വടകര വിദ്യാഭ്യാസ ജില്ലയിലുള്ളത്.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 70 സെന്ററുകളിലായി 16,667 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. റഗുലര്‍ സ്‌കീമില്‍ 8640 ആണ്‍കുട്ടികളും 7977 പെണ്‍കുട്ടികളുമാണുളളത്. പ്രൈവറ്റായി 44 കുട്ടികളും സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നായി ആറ് കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഓരോ 20 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന തോതില്‍ ഇന്‍വിജിലേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിനാണ് പരീക്ഷ ആരംഭിക്കുന്നത്. ചോദ്യപേപ്പറുകള്‍ ഇന്ന് രാവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.