Connect with us

Kozhikode

പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ബസ് കത്തിനശിച്ചു

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി നാദാപുരം സംസ്ഥാന പാതക്കരികിലായി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ബസ് അര്‍ധരാത്രി കത്തിനശിച്ചു. വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന അയനം ബസാണ് രാത്രി ഒന്നര മണിയോടനുബന്ധിച്ച് കത്തിനശിച്ചത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ബസ് മാനേജ്‌മെന്റ് കുറ്റിയാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍സീവിന് ശേഷം ശനിയാഴ്ച രാത്രിയാണ് സ്ഥിരമായി ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മറ്റു വാഹനങ്ങള്‍ക്കൊപ്പം ബസ് പാര്‍ക്ക് ചെയ്തത്. എന്നാല്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും 30 മീറ്ററോളം അകലെയാണ് ബസ് കത്തിനശിച്ചതായി കാണപ്പെടുന്നത്. നിര്‍ത്തിയിട്ട സ്ഥലത്തുനിന്നും പുറകോട്ട് നീങ്ങിയ ബസ് സംസ്ഥാന പാതയും കടന്ന് പാതക്ക് അപ്പുറത്തള്ള വീട്ടുമതിലില്‍ ചെന്നിടിക്കുകയായിരുന്നു. അവിടെ നിന്നുമാണ് ബസ് കത്തിനശിക്കുന്നത്. സംഭവത്തില്‍ സര്‍വത്ര ദുരൂഹത നിലനില്‍ക്കുന്നതായി ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. വലതുവശത്തു നിന്നും നീങ്ങിയ ബസ് റോഡിനോട് ചേര്‍ന്ന വലിയ ഗട്ടറും കടന്ന് മെയിന്‍ റോഡും കടന്നാണ് വീട്ടുമതിലില്‍ ചെന്നിടിക്കുന്നത്. ബസിന്റെ മുന്‍വശത്തെ ഡോറിന് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തതിന് ഏറ്റവും സാധ്യതയുള്ള ബസിന്റെ ഡീസലിന്റെ എഞ്ചിന്‍ ഭാഗത്തും അടിഭാഗത്തും വലിയ തോതില്‍ തീപ്പിടുത്തമുണ്ടായിട്ടില്ല. സീറ്റുകളും റേപ്പുകളും ഫഌറ്റുകളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റാണ് തീയണച്ചത്. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാ
ക്കുന്നു.

Latest