Connect with us

International

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം തീരുന്നെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ഏതാണ് പരിഹാരമായതായി ചൈന. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം പറഞ്ഞത്. വൈകാതെ ചൈന സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഊഷ്മളമായി സ്വാഗതം ചെയ്യാനിരിക്കയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏറെ നാളായി ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ദുര്‍ഘടമായ കുന്നുകയറ്റം പോലെയൊരു വിഷയമാണത്. അതേതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് അതിര്‍ത്തി തര്‍ക്കം പരിഹരിച്ചേ മതിയാകൂ- വാങ് യി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രധാനമന്ത്രി സി ജിന്‍ പിങ് ഇന്ത്യന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനം ചൈനയില്‍ ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള കൊടുക്കല്‍ വാങ്ങലുകളെ അതീവ പ്രാധാന്യത്തോടെ കാണുന്നവരാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും വികസിച്ചില്ലെങ്കില്‍ ഏഷ്യന്‍ ചരിത്രം തന്നെ ഇല്ലാതാകുമെന്ന് മറ്റൊരു മുതിര്‍ന്ന ചൈനീസ് നേതാവ് ഡെങ് സിയോപിങ് പറഞ്ഞു. നിര്‍ണായക കരാറുകളില്‍ ഏര്‍പ്പെട്ട് ഇന്ത്യയുമായി സഹകരിത്ത് പ്രവര്‍ത്തിക്കാനാണ് ചൈന തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിനുള്ളില്‍ മോദ് ചൈനിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest