മാലിയിലെ കിദലില്‍ യു എന്‍ സമാധാന സേനാംഗം കൊല്ലപ്പെട്ടു

Posted on: March 9, 2015 8:19 am | Last updated: March 9, 2015 at 10:20 am
SHARE

ബമാകൊ : ഉത്തര മാലിയിലെ കിദലില്‍ യു എന്‍ സേനാംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മരുഭൂമി പട്ടണത്തിലെ യു എന്‍ താവളമായ കിദലിനു നേരെ ഒരു ഡസന്‍ റോക്കറ്റുകളും ഷെല്ലുകളും അക്രമികള്‍ അയച്ചിരുന്നു. അവയിലൊന്ന് ത്വാരെഗ് ക്യാമ്പില്‍ വീണുവെന്ന് ദൃസാക്ഷി പറഞ്ഞു.
മാലിയിലെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ക്കൊപ്പമുള്ള ബെല്‍ജിയം സുരക്ഷാ ഉദ്യോഗസ്ഥനും ഫ്രഞ്ച് പൗരനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട, തലസ്ഥാന നഗരമായ ബമാകൊയിലെ സ്‌ഫോടനം നടന്നതിന്റെ പിറ്റേന്നാണ് കിദലിലെ സ്‌ഫോടനം നടന്നത്. ബമാകൊ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒന്‍പത് പേരില്‍ യു എന്‍ സംഘത്തിലെ രണ്ട് അന്തരാഷ്ട്ര വിദഗധരും ഉള്‍പ്പെട്ടിരുന്നു.
ഫ്രാന്‍സ് വിഘടന വാദി വിമതരില്‍ നിന്നും അല്‍ഖാഇദ ബന്ധമുള്ള പോരാളികളില്‍ നിന്നും സേനാ നിയന്ത്രണം അധീനപ്പെടുത്തിയ മാലിയുടെ തെക്കന്‍ മരുഭൂമികളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.