വനിതകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രതിജ്ഞാബദ്ധം: മോദി

Posted on: March 9, 2015 1:06 am | Last updated: March 9, 2015 at 10:07 am
SHARE

modiന്യൂഡല്‍ഹി: വനിതകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പാതയില്‍ സ്ത്രീകളെ തുല്യതയോടെയും അഭിവാജ്യ ഘടകമായും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സര്‍ക്കാര്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമാക്കി നടപടികള്‍ കൈക്കൊള്ളും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുംബൈയില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേട്ട് കാതുകള്‍ ലജ്ജിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിന് സ്ത്രീകള്‍ക്ക് നിയമ സഹായവും മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നല്‍കുന്നതിനായി ‘സര്‍ക്കാര്‍ ഒണ്‍ സ്റ്റോപ് സെന്ററുകള്‍’ തുടങ്ങും. സ്ത്രീകള്‍ക്കതിരെ നടക്കുന്ന അതിക്രമങ്ങളും കൈയേറ്റങ്ങളും തടയാന്‍ മൊബൈല്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. 181 എന്ന നമ്പറില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. സ്ത്രീകളുടെ ഗുണപരമായ മാറ്റത്തിന് മുഴുവന്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലും ധാരാളം പദ്ധതികള്‍ സ്ത്രീകളുടെ നേട്ടത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.