ജേര്‍ണലിസ്റ്റ് വോളി

Posted on: March 9, 2015 12:02 am | Last updated: March 9, 2015 at 9:24 am
SHARE

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടാം വാരം നടക്കും. കേരളത്തിലെ 14 പ്രസ് ക്ലബ് ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. സെലിബ്രിറ്റി ടീമിന്റെയും വനിതാ ടീമുകളുടെയും മത്സരങ്ങളുമുണ്ടാകും. മുതിര്‍ന്ന താരങ്ങളെ ആദരിക്കലും വോളിബോള്‍ പ്രോത്സാഹിപ്പിക്കാനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കും. കണ്ണൂര്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പി കെ ശ്രീമതി എം പി മുഖ്യാതിഥിയായി. കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് പങ്കെടുത്തു