ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനക്ക് തോല്‍വി; കരോലിന മെറിന് കിരീടം

Posted on: March 9, 2015 12:21 am | Last updated: March 9, 2015 at 9:23 am
SHARE

332987-carolina-marin-celebrate700ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മെറിന്‍ കിരീടം ചൂടി. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് ലോക മൂന്നാം നമ്പര്‍ താരമായ സൈന തോല്‍വി വഴങ്ങിയത്. സ്‌കോര്‍ (21-16, 14-21, 7-21). ആദ്യ സെറ്റില്‍ കാഴ്ചവെച്ച ഉജ്ജ്വല പ്രകടനം തുടര്‍ന്നുള്ള സെറ്റുകളില്‍ നിലനിര്‍ത്താന്‍ സൈനക്ക് കഴിഞ്ഞില്ല. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ കിരീടം സ്വന്തമാക്കുകയെന്ന സൈനയുടെ സ്വപ്‌നം കരോലിനയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ പൊലിയുകയായിരുന്നു. സെമിയില്‍ ചൈനയുടെ സണ്‍ യു വിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈന കലാശപ്പോരിനിറങ്ങിയത്.