സന്തോഷ് ട്രോഫി: ഡല്‍ഹിക്കെതിരെ കേരളത്തിന് ജയം

Posted on: March 9, 2015 12:02 am | Last updated: March 9, 2015 at 9:20 am
SHARE

ജലന്ധര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കേരളം ജയം സ്വന്തമാക്കിയത്. 75ാം മിനുട്ടില്‍ ഉസ്മാന്‍ ആഷിക്കും 82ാം മിനുട്ടില്‍ വി പി സുഹൈറുമാണ് കേരളത്തിനായി വല ചലിപ്പിച്ചത്.
മത്സരത്തില്‍ നിരവധി അവസരങ്ങളാണ് കേരളം കളഞ്ഞുകുളിച്ചത്. കേരളത്തിനായി എന്‍ എന്‍ സജിത്ത്, രാഹുല്‍ വി രാജ്, ജിജോ ജോസഫ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുള്ളറ്റ് ഷോട്ടിലൂടെയാണ് ഉസ്മാന്‍ ആശിക് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്‌റുദ്ദീന്‍ നല്‍കിയ പന്ത് ഡല്‍ഹി പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഉസ്മാന്‍ വലയിലാക്കുകയായിരുന്നു. സുജിത്ത് നല്‍കിയ പാസില്‍ നിന്നാണ് സുഹൈര്‍ കേരളത്തിനായി രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുമായി കേരളം ഗ്രൂപ്പില്‍ രണ്ടാമതാണ്. ആദ്യ മത്സരത്തില്‍ ഗോവയെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ മിസോറാമിനോട് തോറ്റിരുന്നു. റെയില്‍വേയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്ര 6-1ന് അസമിനെ തോല്‍പ്പിച്ചു.