Connect with us

Sports

സങ്കക്കാരക്ക് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി; 14,000 നോട്ടൗട്ട്

Published

|

Last Updated

സിഡ്‌നി: ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടം ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാരക്ക് സ്വന്തം. ആസ്‌ത്രേലിയക്കെതിരെ ഇന്നലെ സിഡ്‌നിയിലും സെഞ്ചറി നേടിയതോടെയാണ് 37കാരനായ സങ്ക ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സങ്കക്കാര സെഞ്ച്വറി നേടിയിരുന്നു. 402 മത്സരങ്ങളില്‍ നിന്നായി സങ്കക്കാരയുടെ 24ാം ഏകദിന സെഞ്ച്വറി കൂടിയാണിത്.
ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരിലും സംഗക്കാര മുന്നിലെത്തി. ഈ മത്സരത്തില്‍ 39 റണ്‍സ് പിന്നിടുമ്പോള്‍ 14,000 റണ്‍സ് ക്ലബിലെ അംഗത്വവും സങ്കക്കാര സ്വന്തം പേരിലാക്കി. സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ 14,000 ക്ലബില്‍ അംഗമാകുന്നത്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റ് മതിയാക്കുന്ന സങ്കക്കാര ആഗസ്‌തോടെ ടെസ്റ്റില്‍ നിന്നും വിരമിക്കുക്കുമെന്ന് പ്രഖ്യാപിച്ചു.