തകര്‍പ്പന്‍ ജയത്തോടെ ബാഴ്‌സയുടെ കുതിപ്പ്

Posted on: March 9, 2015 9:18 am | Last updated: March 9, 2015 at 9:18 am
SHARE

_81480899_messi_goal2_gettyമാഡ്രിഡ്: ലാലിഗയില്‍ ബാഴ്‌സയുടെ തേരോട്ടം. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക് നേടിയ മത്സരത്തില്‍ റെയോ വല്‍ക്കാനോയെ 6-1നാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. വമ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സ ഒന്നാമതെത്തി. ലൂയി സുവാരസ് ഇരട്ട ഗോളുകള്‍ നേടി. ഗിരാഡ് പിക്വെയും ബാഴ്‌സക്കായി വല ചലിപ്പിച്ചു. ആല്‍ബര്‍ട്ടോ ബ്യൂനോയുടെ വകയായിരുന്നു വല്‍ക്കാനോയുടെ ആശ്വാസ ഗോള്‍. ലാലിഗയില്‍ മെസിയുടെ 24ാം ഹാട്രിക്കാണിത്. 56, 63,68 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്. 5, 90 മിനുട്ടുകളില്‍ സുവാരസ് ഗോളുകള്‍ നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ റയലിനെ അട്ടിമറിച്ചിരുന്നു. ഇതോടെയാണ് പോയിന്റ് പട്ടികയില്‍ മുമ്പിലെത്താന്‍ ബാഴ്‌സയെ സഹായിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ അടക്കമുള്ള സൂപ്പര്‍ താരനിരയുമായി ഇറങ്ങിയ റയലിനെ ബില്‍ബാവോ തോല്‍പ്പിച്ചുവിട്ടത്. ആര്‍ട്ടിസ് അഡറിസാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വിജയഗോള്‍ നേടിയത്.