‘ഇന്ത്യയുടെ മകള്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ

Posted on: March 8, 2015 1:44 pm | Last updated: March 9, 2015 at 9:39 am
SHARE

Delhinirbhayamothreന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയിലും പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. തന്റഎ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ലോകം അറിയണം. രണ്ടു വര്‍ഷത്തിലേറെയായി ഹൃദത്തില്‍ സൂക്ഷിക്കുന്ന വേദനയാണത്. കുറ്റവാളികളെ അനുകൂലിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സത്യം തിരിച്ചറിയണം. വിവാദ ഡോക്യുമെന്ററിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റേതാണ് അന്തിമ തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ പെണ്‍കുട്ടിയുടെ പിതാവും നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞിരുന്നു.