അഫ്ഗാനെതിരെ ന്യൂസിലന്റിന് ആറു വിക്കറ്റ് വിജയം

Posted on: March 8, 2015 12:28 pm | Last updated: March 9, 2015 at 9:39 am
SHARE

AFG VS NZ

നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡ് വിജയക്കുതിപ്പ് തുടരുന്നു. പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച കിവികള്‍ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും (57) ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും (42) മികച്ച ബാറ്റിംഗാണ് അവര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനെ തകര്‍ച്ചയിലെക്ക് തള്ളിവിട്ട ഡാനിയല്‍ വെട്ടോറിയാണ് മാന്‍ ഓഫ് ദ മാച്ച്.
ന്യൂസിലാന്‍ഡിനായി നീ വില്ല്യംസണ്‍ (33)ഉം റോസ് ടെയ്‌ലര്‍ (24), ഗ്രാന്‍ഡ് എലിയട്ട് (19)ഉം റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ മുന്‍ മത്സരങ്ങളിലേതെന്ന പോലെ വെടിക്കെട്ട് തുടക്കവുമായി മക്കല്ലം കളം നിറഞ്ഞു. 19 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സും നേടിയാണ് മക്കല്ലം 42 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറിലേക്ക് കുതിക്കുകയായിരുന്ന മക്കല്ലത്തെ മുഹമ്മദ് നബി ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ഗുപ്റ്റിലും വില്ല്യംസണും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സ്‌കോര്‍ 111ല്‍ നില്‍ക്കെ ഗുപ്റ്റില്‍ റണ്‍ഔട്ടായെങ്കിലും ഒരിക്കല്‍പ്പോലും ന്യൂസിലാന്‍ഡിന് വെല്ലുവിളിയുയര്‍ത്താന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്കായില്ല. പീന്നീട് എലിയട്ടും (19) കെയ്ന്‍ വില്യംസണും (33) വീണപ്പോള്‍ റോസ് ടെയ്‌ലറും (24 നോട്ടൗട്ട്) കോറി ആന്‍ഡേഴ്‌സണും (7 നോട്ടൗട്ട്) കിവികളെ വിജയതീരത്തെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി അഫ്ഗാന്‍ ബാറ്റിംഗ് നിരയെ വെട്ടോറിയും പേസര്‍ ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് വരിഞ്ഞുകെട്ടി. വെട്ടോറി നാലും ബോള്‍ട്ട് മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ അഫ്ഗാന്‍ 47.4 ഓവറില്‍ 186 ന് ഓള്‍ ഔട്ടായി. അഫ്ഗാന്‍ നിരയില്‍ സമിയുല്ല ഷെന്‍വാരി(54), നജീബുല്ല സദ്‌റാന്‍ (56) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാറ്റിംഗ് തകര്‍ച്ചയോടെയാണ് അഫ്ഗാന്റെ ഇന്നിംഗ്‌സ് ആരംഭിച്ചത്.
രണ്ടാം ഓവറില്‍ ജാവേദ് അഹമ്മാദിയുടെ (1) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്റെ പന്തില്‍ എല്‍ ബി ഡബ്യു. സ്‌കോര്‍ ആറില്‍ നില്‍ക്കേ ഉസ്മാന്‍ ഗനി (0)യെ വെട്ടോറി ബൗള്‍ഡാക്കി. പിന്നെ അസ്ഗര്‍ സ്തനിസ്‌കായിയും പുറത്ത്. ആറിന് 59 എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സമിയുല്ല ഷെന്‍വാരിയും നജിബുല്ല സദ്‌റാനുമാണ്. ഇരുവരും ചേര്‍ന്ന് 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കൊപ്പം നവ്‌റോസ് മന്‍ഗല്‍ (27), ഹമീദ് ഹസന്‍(16) എന്നിവരും പൊരുതാന്‍ നോക്കിയെങ്കിലും കിവീസ് ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരന്‍ ടീം സൗത്തിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. വിജയത്തോടെ പൂള്‍ എയില്‍ കിവീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

വെട്ടോറി 300
വിക്കറ്റ് ക്ലബില്‍
നേപ്പിയര്‍: ന്യൂസിലന്‍ഡ് വെറ്ററന്‍ ബൗളര്‍ ഡാനിയല്‍ വെട്ടോറിക്ക് ഏകദിന ക്രിക്കറ്റില്‍ 300 വിക്കറ്റ്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനത്തോടെയാണു വെട്ടോറി 300 വിക്കറ്റ് ക്ലബില്‍ അംഗമായത്. 300 വിക്കറ്റ് ക്ലബില്‍ അംഗമാകുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമാണ് ഇദ്ദേഹം. അഫ്ഗാനിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ നൗറോസ് മന്‍ഗലായിരുന്നു വെട്ടോറിയുടെ മൂന്നൂറാമത്തെ ഇര. 36 കാരനായ വെട്ടോറി 291 മത്സരങ്ങളില്‍നിന്നാണ് 302 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ വെട്ടോറി മാന്‍ ഓഫ് ദ മാച്ചുമായി.

ടിച്ചു തകര്‍ത്ത മക്കുല്ലം 19 പന്തില്‍ 42 റണ്‍സും നേടി. വില്യംസണ്‍ (33), എലിയട്ട് (19) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായെങ്കിലും ടെയ്‌ലറും (24) ആന്‍ഡേഴ്‌സണും (7) കൂടുതല്‍ നഷ്ടം കൂടാതെ കീവീസിനെ വിജയത്തിലെത്തിച്ചു. കീവീസിന്റെ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.