Connect with us

Sports

ആറ് ക്യാച്ചുകള്‍; സര്‍ഫ്രാസ് ഗില്ലിക്കൊപ്പം

Published

|

Last Updated

ഓക്‌ലാന്‍ഡ്: ഒരിന്നിംഗ്‌സില്‍ ആറ് ക്യാച്ചുകള്‍ ! പാക് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് ലോകറെക്കോര്‍ഡിനൊപ്പം. ദക്ഷിണാഫ്രിക്കക്കെതിരെയാണിത് സംഭവിച്ചത്.
മുമ്പ് പലതവണ ആറ് ക്യാച്ചുകള്‍ അല്ലെങ്കില്‍ പുറത്താക്കലുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ലോകകപ്പില്‍ ഇത് രണ്ടാം തവണ മാത്രം. 2003ല്‍ നമീബിയക്ക് എതിരെ ആസ്‌ത്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ് ലോകകപ്പില്‍ ഈ നേട്ടം ആദ്യം കൈവരിച്ചത്. ഡി കോക്ക്, ആംല, ഡു പ്ലെസിസ്, ഡി വില്ല്യേഴ്‌സ്, സ്‌റ്റെയ്ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് സര്‍ഫ്രാസിന്റെ കൈകളിലൊതുങ്ങിയത്. ഓപ്പണറായി ഇറങ്ങിയ സര്‍ഫ്രാസ് 49 റണ്‍സും എടുത്തു. വിക്കറ്റിനു പിന്നിലെ അതുല്യ പ്രകടനം കൂടിയായപ്പോള്‍ കളിയിലെ താരവും സര്‍ഫ്രാസായി.
കഴിഞ്ഞ മത്സരത്തില്‍ സര്‍ഫ്രാസ് കളിച്ചിരുന്നില്ല. ഉമര്‍ അക്മലായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ പാക് കീപ്പര്‍. ഓപ്പണര്‍ നാസിര്‍ ജംഷാദിന് പകരമാണ് സര്‍ഫ്രാസ് ടീമിലിടം പിടിച്ചത്.