പുസ്തകങ്ങളെ പ്രണയിച്ച നേതാവ്

Posted on: March 8, 2015 10:12 am | Last updated: March 8, 2015 at 10:47 am
SHARE

karthiതിരുവനന്തപുരം: വായനക്ക് ജിവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളതെന്ന് വിശ്വസിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ജി കെ എന്ന ജി കാര്‍ത്തികേയന്‍.
മനസ്സിന് ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു കഴിഞ്ഞാല്‍ അത് എഴുതിയത് പുതിയ എഴുത്തുകാരനാണെങ്കിലും തേടിപ്പിടിച്ച് അഭിനന്ദനം നേരിട്ടോ ഫോണിലോ അറിയിക്കുമായിരുന്നു.
ചെറുപ്പം മുതലേ വായന ഇഷ്ടപ്പെട്ടിരുന്ന കാര്‍ത്തികേയന്‍ ഐ എ എസുകാരനാകാനാണ് ആഗ്രഹിച്ചത്. എസ് എസ് എല്‍ ഒന്നാം ക്ലാസില്‍ പാസായി ഐ എ എസ് എന്ന മോഹവുമായാണ് കൊല്ലം എസ് എന്‍ കോളജില്‍ അദ്ദേഹം പ്രീഡിഗ്രിക്ക് ചേര്‍ന്നത്. എന്നാല്‍ ഒരു നിയോഗം പോലെ ചില സ്‌നേഹ നിര്‍ബന്ധങ്ങളുടെ ഭാഗമായി പ്രീഡിഗ്രി വിഭാഗത്തിന്റെ ചെയര്‍മാനായി മത്സരിച്ചു, ജയിച്ചു.
അതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള വഴിയേ നടന്നുതുടങ്ങിയത്.