കോര്‍പറേഷന്‍ ജംഗ്ഷന്‍ വികസനം: പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

Posted on: March 7, 2015 2:53 pm | Last updated: March 7, 2015 at 2:53 pm
SHARE

തൃശൂര്‍: കോര്‍പറേഷനില്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍.
കിഴക്കേ കോട്ട ജംഗ്ഷന്‍ വികസനം ഈ മാസം 15 നുള്ളിലും, പൂങ്കുന്നം ജംഗ്ഷന്‍ വികസനം ഈ മാസം 31 നുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കും. കൂര്‍ക്കഞ്ചേരി ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് മേയറുടേയും, കൗണ്‍സിലര്‍മാരുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
റോഡ് വീതി കൂട്ടേണ്ട ഭാഗങ്ങളും, കാനകള്‍ മാറ്റി പണിയേണ്ട കാര്യവും പുറംമ്പോക്കില്‍ അനധികൃതമായി നിര്‍മിച്ചു നടത്തി വരുന്ന സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കേണ്ടതിനെക്കുറിച്ചും, ഇലക്ട്രിക് പോസ്റ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ബസ് ഷെല്‍ട്ടര്‍, ഹൈമാസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ടവരുമായി മേയര്‍ ചര്‍ച്ച നടത്തി തീരുമാനമെടുത്തു. കൂര്‍ക്കഞ്ചേരി ജംഗ്ഷന്‍ വികസനം ഒന്നും രണ്ടും ഘട്ടങ്ങള്‍ ഈ മാസം 31 നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
അതിനു വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും, വ്യാപാരി വ്യവസായി പ്രതിനിധികളും, ജനപ്രതിനിധികളും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വാഗ്ദാനം ചെയ്തു.
മേയര്‍ രാജന്‍ ജെ. പല്ലനോടൊപ്പം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജയപ്രകാശ് പൂവ്വത്തിങ്കല്‍, കെ എം സിദ്ധാര്‍ഥന്‍ മാസ്റ്റര്‍, മുകേഷ് കുളപറമ്പില്‍, വിനോദ് പൊള്ളാഞ്ചേരി, സദാനന്ദന്‍ വാഴപ്പിള്ളി, പി എ വര്‍ഗീസ്, പ്രതിപക്ഷ നേതാവ് പി എ പുരുഷോത്തമന്‍, കരോളി ജോഷി, അസി. എന്‍ജിനീയര്‍ മഹേന്ദ്ര സംബന്ധിച്ചു.