Connect with us

Malappuram

കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ചിട്ടും ജല വിതരണം തുടങ്ങിയില്ല

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിലെ മുതുകാട് കോളനിയില്‍ കുടിവെള്ളപദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജല വിതരണം തുടങ്ങിയില്ല. കോളനിയിലെ 85 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
കോളനിക്ക് സമീപത്തെ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് മാണിയം കുളത്ത് വര്‍ഷങ്ങള്‍ മുമ്പ് കുഴിച്ച കിണറില്‍ നിന്ന് വെള്ളം ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 28 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കിയെങ്കിലും ജല വിതരണം തുടങ്ങിയിട്ടില്ല. കോളനിക്ക് ഇരുനൂര്‍ മീറ്റര്‍ ദൂരെയുള്ള കിണറില്‍ നിന്നാണ് കോളനിവാസികള്‍ വെള്ളമെത്തിക്കുന്നത്. വേനല്‍കാലങ്ങളില്‍ കിണര്‍ വറ്റാറുമുണ്ട്. മോട്ടോര്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം ഉടന്‍ തുടങ്ങണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
അതേ സമയം കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയിലൂടെ വെള്ളം ലഭിക്കില്ലന്ന ആക്ഷേപം ഉയര്‍ന്ന തിനാലാണ് ജല വിതരണം തുടങ്ങാന്‍ വൈകിയതെന്നും മോട്ടോര്‍ സ്ഥാപിച്ച് അടുത്തമാസം പദ്ധതിപൂര്‍ത്തികരിക്കിമെന്നും ഡിവിഷന്‍ കൗണ്‍സിലര്‍ പറഞ്ഞു. കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാനായി ഹാഡ പദ്ധതിക്ക് അനുമതിലഭിച്ചതായും പദ്ധതി നിര്‍മാണ ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയതായും രണ്ട് മാസങ്ങള്‍കൊണ്ട് പ്രവൃത്തി ആരംഭിക്കുമെന്നും ഡിവിഷന്‍ കൗണ്‍സിലര്‍ പറഞ്ഞു.

Latest