ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് പാക് മുന്നറിയിപ്പ്

Posted on: March 7, 2015 2:43 pm | Last updated: March 8, 2015 at 12:02 pm
SHARE

pakisthan

ഓക്‌ലന്‍ഡ്: ഏറ്റവും മികച്ച പേസാക്രമണത്തിലൂടെ പാക്കിസ്ഥാന്‍ നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അവരുടെ രണ്ടാം പരാജയം ഏറ്റുവാങ്ങി. മഴ രസംകൊല്ലിയായെത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ണയിച്ച ലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക ആള്‍ ഔട്ടാവകുയായിരുന്നു. ഫലം പാക്കിസ്ഥാന് 29 റണ്‍സിന്റെ അവിസ്മരണീയ ജയം. മൂന്നാം ജയത്തോടെ പൂള്‍ ബിയില്‍ പാക്കിസ്ഥാന് അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റ്. ഇത്രയും മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കും അഞ്ച് പോയിന്റാണ്. റണ്‍ശരാശരിയില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത്.
സ്‌കോര്‍: പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 222ന് ആള്‍ ഔട്ട്. ദക്ഷിണാഫ്രിക്ക 33.3 ഓവറില്‍ 202ന് ആള്‍ ഔട്ട്. 47 ഓവറില്‍ 232 ആയിരുന്നു ദക്ഷിണാഫ്രിക്കക്ക് മഴനിയമപ്രകാരം പുനര്‍നിര്‍ണയിച്ച വിജയലക്ഷ്യം.
ഓപണറായെത്തി 49 പന്തില്‍ 49 റണ്‍സെടുക്കുകയും വിക്കറ്റിന് പിറകില്‍ ആറു ക്യാച്ചെടുത്ത് ലോകറെക്കോര്‍ഡ് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടു തവണ മഴ തടസമായെത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് പാക്കിസ്ഥാന്‍ ഭേദപപ്പെട്ട സ്‌കോറിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനെ നയിച്ചതും ക്യാപ്റ്റന്‍ ഡി വില്ലിയേഴ്‌സാണ്. ഒരറ്റത്ത് പൊരുതിയെങ്കിലും ഡിവില്ലേഴ്‌സ് ഒമ്പതാമനായി പുറത്തായതോടെ 33.3 ഓവറില്‍ ടീം ആള്‍ ഔട്ടായി. 58 പന്തില്‍ നിന്ന് 77 റണ്‍ നേടി ഡി വില്ലിയേഴ്‌സ് പുറത്താകുമ്പോള്‍ 32 റണ്ണായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാനാവശ്യം.എന്നാല്‍, തൊട്ടടുത്ത ഓവറില്‍ ഇമ്രാന്‍ താഹിറിനെ കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കൈയിലെത്തിച്ച് വഹാബ് റിയാസ് വിജയം ഉറപ്പിച്ചു.
മുന്‍നിരയും മധ്യനിരയും ഉത്തരവാദിത്വം മറന്നപ്പോള്‍ ഡി വില്ലിയേഴ്‌സ് നിരാശനായി. അതിവേഗം റണ്‍സടിച്ച് ലക്ഷ്യത്തിലെത്താനായി ഡിവില്ലേഴ്‌സിന്റെ ശ്രമം. അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ആ വെടിക്കെട്ട. ഹാഷിം ആംല 27 പന്തില്‍ നിന്ന് 38 ഉം ഡു പ്ലെസ്സിസ് 29 പന്തില്‍ നിന്ന് 27 ഉം റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ആര്‍ക്കും 20 റണ്ണിനപ്പുറം പോകാനുമായില്ല. ക്വിന്റണ്‍ ഡി കോക്ക് (0), റിലീ റോസ്സൗ (6), ഡേവിഡ് മില്ലര്‍ (0) എന്നിവര്‍ തീര്‍ത്തും മങ്ങി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വഹാബ് റിയാസും മുഹമ്മദ് ഇര്‍ഫനും രാഹത് അലിയുമാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയത്.
പാക്‌നിരയില്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും (86 പന്തില്‍ 56 റണ്‍) ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദും (49 പന്തില്‍ നിന്ന് 49 റണ്‍സ്) യൂനിസ് ഖാനും (44 പന്തില്‍ 37) മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. അഫ്രീദിയുടെ വെടിക്കെട്ടിലാണ് പാക് സ്‌കോര്‍ ഇരുനൂറ് കടന്നത്. 15 പന്തുകളില്‍ 22 റണ്‍സടിച്ച അഫ്രീദി സിക്‌സറിനുള്ള ശ്രമത്തില്‍ ഡുമിനിക്ക് ക്യാച്ചാവുകയായിരുന്നു. മൂന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരാണ് പാക് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഡെയ്ല്‍ സ്‌റ്റെയിന്‍ മൂന്നും കൈല്‍ അബ്ബോട്ടും മോര്‍ണി മോര്‍ക്കലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സ്‌കോര്‍ കാര്‍ഡ്
പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ്: സര്‍ഫറാസ് അഹമ്മദ് 49 റണ്ണൗട്ട്, അഹമ്മദ് ഷെഹ്‌സാദ് 18 സി സ്റ്റെയിന്‍ ബി അബോട്ട്, യൂനിസ് ഖാന്‍ 37 സി റോസോ ബി ഡിവില്ലേഴ്‌സ്, മിസ്ബാ ഉല്‍ ഹഖ് 56 സി മോര്‍ക്കല്‍ ബി സ്റ്റെയിന്‍, സുഹൈബ് മഖ്‌സൂദ് 8 സി റോസോ ബി അബോട്ട്, ഉമര്‍ അക്മല്‍ 13 സി ഡിവില്ലേഴ്‌സ് ബി മോര്‍ക്കല്‍, ഷാഹിദ് അഫ്രീദി 22 സി ഡുമിനി ബി സ്റ്റെയിന്‍, വഹാബ് റിയാസ് 0 എല്‍ബിഡബ്ല്യു ബി ഇമ്രാന്‍ താഹിര്‍, സുഹൈല്‍ ഖാന്‍ 3 സി ഡുമിനി ബി മോര്‍ക്കല്‍, രാഹത് അലി 1 സി ഇമ്രാന്‍ ബി സ്റ്റെയിന്‍, മുഹമ്മദ് ഇര്‍ഫാന്‍ 1 നോട്ടൗട്ട്, എക്‌സ്ട്രാസ് 14, ആകെ 46.4 ഓവറില്‍ 222.

വിക്കറ്റ് വീഴ്ച: 1-30 (അഹമ്മദ് ഷെഹ്‌സാദ്, 8.4), 2-92 (സര്‍ഫറാസ് അഹമ്മദ്, 16.4), 3-132 (യൂനിസ് ഖാന്‍, 26.4), 4-156(സുഹൈബ് മഖ്‌സൂദ്, 31.6), 5-175 (ഉമര്‍ അക്മല്‍, 36.5), 6-212 (ഷാഹിദ് അഫ്രീദി, 41.4), 7-212 (വഹാബ് റിയാസ്, 42.1), 8-218(മിസ്ബാ ഉല്‍ ഹഖ്, 43.5), 9-221 (രാഹത് അലി, 45.2), 10-222 (സുഹൈല്‍ ഖാന്‍, 46.4).

ബൗളിംഗ്: ഡ്വെയില്‍ സ്റ്റെയിന്‍ 10-30-3, കൈല്‍ അബോട്ട് 9-45-2, മോര്‍നി മോര്‍ക്കല്‍ 9.4-25-2, ഇമ്രാന്‍ താഹിര്‍ 9-38-1, എ ബി ഡിവില്ലേഴ്‌സ് 6-43-1, ജെ പി ഡുമിനി 3-34-0.

ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ്: ഡി കോക്ക് 0 സി സര്‍ഫറാസ് അഹമ്മദ് ബി മുഹമ്മദ് ഇര്‍ഫാന്‍, ഹാഷിം അംല 38 സി സര്‍ഫറാസ് അഹമ്മദ് ബി വഹാബ് റിയാസ്, ഡു പ്ലെസിസ് 27 സി സര്‍ഫറാസ് അഹമ്മദ് ബി രാഹത് അലി, റിലീ റോസോവ് 6 സി സുഹൈല്‍ ഖാന്‍ ബി വഹാബ് റിയാസ്, എ ബി ഡിവില്ലേഴ്‌സ് 77 സി സര്‍ഫറാസ് അഹമ്മദ് ബി സുഹൈല്‍ ഖാന്‍, ഡേവിഡ് മില്ലര്‍ 0 എല്‍ബിഡബ്ല്യു ബി റാഹത് അലി, ജെ പി ഡുമിനി 12 സി വഹാബ് റിയാസ് ബി മുഹമ്മദ് ഇര്‍ഫാന്‍, ഡെയില്‍ സ്റ്റെയിന്‍ 16 സി സര്‍ഫറാസ് അഹമ്മദ് ബി മുഹമ്മദ് ഇര്‍ഫാന്‍, കൈല്‍ അബോട്ട് 12 സി യൂനിസ് ഖാന്‍ ബി രാഹത് അലി, മോര്‍നി മോര്‍ക്കല്‍ 6 നോട്ടൗട്ട്, ഇമ്രാന്‍ താഹിര്‍ 0 സി സര്‍ഫറാസ് അഹമ്മദ് ബി വഹാബ് റിയാസ്, എക്‌സ്ട്രാസ് 8, ആകെ 33.3 ഓവറില്‍ 202.

വിക്കറ്റ് വീഴ്ച: 1-0 (ഡി കോക്ക്, 0.2), 2-67 (ഡുപ്ലെസിസ്, 9.3), 3-67 (അംല, 10.1), 4-74 (റോസോ, 12.2), 5-77 (ഡേവിഡ് മില്ലര്‍, 15.5), 6-102 (ഡുമിനി, 19.4), 7-138(സ്റ്റെയിന്‍, 23.6), 8-172 (അബോട്ട്, 29.2), 9-200 (ഡിവില്ലേഴ്‌സ്, 32.2), 10-202 (ഇമ്രാന്‍ താഹിര്‍, 33.3)

ബൗളിംഗ്: മുഹമ്മദ് ഇര്‍ഫാന്‍ 8-52-3, സുഹൈല്‍ ഖാന്‍ 5-36-1, രാഹത് അലി 8-40-3, ഷാഹിദ് അഫ്രീദി 5-28-0, വഹാബ് റിയാസ് 7.3-45-3.