നിസാമിന് ജാമ്യമില്ല

Posted on: March 7, 2015 12:56 pm | Last updated: March 8, 2015 at 11:09 am
SHARE

nisam abdul khadar

തൃശ്ശൂര്‍:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാക്കോടതി തള്ളി. ബംഗലുരുവിലായിരുന്ന നിസാമിനെ ഇന്നലെ വിയ്യൂരിലെത്തിച്ചിരുന്നു.

ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. നിലവിലുള്ള പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിഷാമിന്റെ ബന്ധുവെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരത്തെ വിവാദമായിരുന്നു. നിഷാമിനെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.