മദ്യ നിരോധന സമിതി പ്രാര്‍ഥനാ സത്യഗ്രഹം നടത്തും

Posted on: March 7, 2015 4:53 am | Last updated: March 6, 2015 at 11:53 pm
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഇടപെട്ടതില്‍ പ്രതിഷേധിച്ച് മദ്യ നിരോധന സമിതി ് പ്രാര്‍ഥനാ സത്യഗ്രഹം നടത്തും. ഒമ്പതിന് കൊച്ചി കച്ചേരിപ്പടി ഗാന്ധിപ്രതിമക്കു മുന്നിലാണ് പ്രതിഷേധം. കോടതിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ് ഭരണഘടനാ ശില്‍പികള്‍ അധികാര വിയോജനം ഉള്‍പ്പെടുത്തിയത്. മദ്യനയം കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും കോടതി ഇടപെടല്‍ സാമൂഹികനീതിക്ക് ഉതകാതെയും സാമൂഹ്യവിരുദ്ധമായ മദ്യവ്യാപനത്തിന് സഹായകരവുമായാണ് പരിണമിക്കുന്നത്.പഞ്ചായത്തുകളില്‍പോലും കെ പി സി സിയാണ് ആ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ആതിനാല്‍ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനപ്രതിനിധികള്‍ക്കു നിര്‍ദേശം നല്‍കേണ്ടത് പ്രസിഡന്റാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായി സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് വി സി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞുകൃഷ്ണന്‍, സത്യഗ്രഹസമിതി രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍, സത്യഗ്രഹസമിതി കോ-ഓര്‍ഡിനേറ്റര്‍ ബ്രദര്‍ പീറ്റര്‍, ഓര്‍ഗനൈസര്‍ എസ് ഉബൈസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.