പെണ്‍വാണിഭം നടത്തി തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Posted on: March 7, 2015 4:49 am | Last updated: March 6, 2015 at 11:49 pm
SHARE

മഞ്ചേരി: യുവതികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത എട്ടംഗ സംഘത്തിലെ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപ്പറമ്പ് നസീമ മന്‍സിലില്‍ നിസാര്‍ ബാബു (33), എടപ്പാള്‍ ചേകന്നൂര്‍ വട്ടംകുളം ആനക്കര റോഡില്‍ ബശീര്‍ എന്ന മുത്തു(39) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2012 നവംബര്‍ 21നാണ് കേസിന്നാസ്പദമായ സംഭവം. നിസാറുദ്ദീന്‍, റശീദ്, ഫൗസിയ, ദിവ്യ, രഹ്‌ന എന്ന പൊന്നു, ലത്തീഫ് എന്ന ബാവ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എട്ടംഗ സംഘം ഗൂഢാലോചന നടത്തി പരാതിക്കാരനായ കുരുവമ്പലം ജാഫറുല്ലയെ മഞ്ചേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ബൈപ്പാസ് റോഡിലെ വാടക വീട്ടിലെത്തി ജാഫറുല്ലയെയും പ്രതി രഹ്‌നയേയും ഒരു റൂമിലാക്കി. ഇതിനിടയില്‍ രക്തം ചര്‍ദിച്ച് അബോധാവസ്ഥ അഭിനയിച്ച് രഹ്‌ന വീണു.
ഈ സമയം സ്ഥലത്തെത്തിയ മറ്റു പ്രതികള്‍ ബന്ധുക്കളായി നടിച്ച് ജാഫറുല്ലയെ ഭീഷണിപ്പെടുത്തി കൈവശത്തിലുള്ള ഓണപ്പടയിലെ വീടടക്കം 14.88 സെന്റ് തീരെഴുതി വാങ്ങുകയും പിന്നീട് ഈ വസ്തു ഒമ്പതു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയെന്നുമാണ് കേസ്.