ചന്ദ്രശേഖര്‍ റാവു ഇംഗ്ലീഷ് പത്രം തുടങ്ങുന്നു

Posted on: March 7, 2015 5:34 am | Last updated: March 6, 2015 at 11:34 pm
SHARE

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്റെ മാധ്യമ സാമ്രാജ്യം വികസിപ്പിക്കുന്നു. തെലങ്കാനയില്‍ നിന്ന് പുതിയ ഇംഗ്ലീഷ് പത്രം പുറത്തിറക്കുന്നതിന് റാവു തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ‘നമസ്‌തേ തെലങ്കാന’ എന്ന എന്ന ഭാഷാ പത്രവും ടി ന്യൂസ് എന്ന പേരില്‍ ഒരു ചാനലും ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
‘തെലങ്കാനാ ടുഡേ’ എന്ന പേരിലാണ് ഇംഗ്ലീഷ് ദിനപത്രം പുറത്തിറക്കുന്നതെന്ന് റാവുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പത്രം പുറത്തിറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മൂന്നോ നാലോ മാസത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ എഡിഷനുകളില്‍ നിന്നും പുറത്തിറക്കുമെന്നും ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു.