Connect with us

National

ഭൂഷണെയും ദേവേന്ദ്രയെയും പുറത്താക്കിയത് കെജ്‌രിവാളിന്റെ തിരക്കഥയനുസരിച്ച്‌

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ തിരക്കഥയനുസരിച്ചാണ് തന്നെ പരസ്യമായി വെല്ലുവിളിച്ച പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ദേശീയ നിര്‍വാഹക സമിതി യോഗം പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട്. മാന്യമായ പുറത്തുപോകലിന് പോലും കെജ്‌രിവാള്‍ സമ്മതിച്ചില്ലത്രെ. യോഗനടപടികള്‍ പൂര്‍ണമായും കെജ്‌രിവാള്‍ നിരീക്ഷിച്ചിരുന്നു. ഭൂഷണും യാദവും സ്വയമേവ ഒഴിയാമെന്ന അവസാന നിമിഷത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുല കെജ്‌രിവാള്‍ തള്ളുകയായിരുന്നു.
ഈ വൃത്തികെട്ട പോരിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന യോഗത്തിന്റെ തലേന്നത്തെ കെജ്‌രിവാളിന്റെ ട്വീറ്റിന് വിരുദ്ധമായ റിപ്പോര്‍ട്ടാണിത്. ബുധനാഴ്ച ആറ് മണിക്കൂറിലേറെ നീണ്ട ദേശീയ നിര്‍വാഹക സമിതി യോഗം അദ്ദേഹം നിരീക്ഷിച്ചിരുന്നുവെന്ന് ഒരു പാര്‍ട്ടി നേതാവ് വ്യക്തമാക്കി. ഭൂഷണും യാദവിനും സംതൃപ്തമായി രാഷ്ട്രീയകാര്യ സമിതി വിടാനുള്ള ഫോര്‍മുലയില്‍ ഒരു വേള എത്തിയിരുന്നു. പി എ സി പുനഃസംഘടിപ്പിച്ച് വനിതകള്‍, ദളിതുകള്‍, മറ്റ് സാമൂഹിക സംഘടനകളില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന നിബന്ധനയില്‍ രാജിവെക്കാമെന്ന് ഇരുവരും അറിയിച്ചു. വോട്ടെടുപ്പിലൂടെ ഇത് വേണമെന്നും ആവശ്യമുന്നയിച്ചു. എന്നാല്‍ ഈ ആശയം കെജ്‌രിവാള്‍ തള്ളുകയും പുറത്താക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
കഴിഞ്ഞ മാസം 26ലെ യോഗത്തിലും പുനഃസംഘടനാ ആവശ്യമുയര്‍ന്നിരുന്നു. കെജ്‌രിവാളിന്റെ സമ്മതത്തോടെ പുനഃസംഘടിപ്പിക്കാമെന്ന് അന്ന് നിര്‍വാഹക സമിതി തീരുമാനിച്ചു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. അംഗങ്ങളെ തിരഞ്ഞെടുക്കാമെന്ന് പറഞ്ഞെങ്കിലും ഭൂഷണും യാദവും മറ്റ് ചില നേതാക്കളും എതിര്‍ത്തു. വോട്ടിംഗ് രീതിയും പാര്‍ട്ടി നേതാക്കള്‍ എതിര്‍ത്തു. രഹസ്യ ബാലറ്റിന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തള്ളപ്പെടുകയായിരുന്നു. ഇരു നേതാക്കളെയും പുറത്താക്കാന്‍ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുന്നതിലാണ് ഇത് കലാശിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു. പരുക്കന്‍ പ്രമേയത്തിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ആഗ്രഹിക്കാത്ത നേതാക്കള്‍ക്ക് നല്ല അവസരം നല്‍കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന ബജറ്റില്‍ പ്രമേയം കൊണ്ടുവരാത്തത് അസാധാരണമാണെന്ന നിലപാടിലാണ് പല നേതാക്കളും.
അതിനിടെ, എ എ പിയുടെ മഹാരാഷ്ട്ര കണ്‍വീനര്‍ മായങ്ക് ഗാന്ധിയുടെ ബ്ലോഗ് പോസ്റ്റിനെതിരെ ആശിഷ് ഖേതന്‍ രംഗത്തെത്തി. ചിലയാള്‍ക്കാര്‍ ടി വി ഷോകളില്‍ പങ്കെടുക്കും. മറ്റു ചിലര്‍ ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തിന് പ്രവര്‍ത്തിക്കും. ചിലര്‍ ചരിത്രം എഴുതും. മറ്റു ചിലര്‍ ബ്ലോഗും. ഖേതന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest