15 കോടി ബേങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചു

Posted on: March 7, 2015 5:30 am | Last updated: March 6, 2015 at 11:31 pm
SHARE

ന്യൂഡല്‍ഹി: 15 കോടി ബേങ്കു അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് വലിയ നേട്ടം കൊയ്‌തെന്ന് എന്‍ പി സി ഐ (നാഷനല്‍ പെയ്മന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ). സര്‍ക്കാറിന്റെ എല്ലാ സബ്‌സിഡി, മറ്റ് ആനുകൂല്യങ്ങളും ആധാറുമായി ബേങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കീഴില്‍ വൈകാതെ കൊണ്ടുവരും.
17 കോടി ആനുകൂല്യ ഗുണഭോക്താക്കളെ ജൂണ്‍ 30ഓടെ ആധാറുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള ഇലക്‌ട്രോണിക് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി അപൂര്‍വമാണെന്ന് മാത്രമല്ല, ലോകത്തില്‍ തന്നെ വലിയതുമാണെന്ന് എന്‍ പി സി എല്ലിന്റെ സി ഇ ഒയും എം ഡിയുമായ എ പി ഹോത പറഞ്ഞു. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ചോര്‍ന്ന് പോകുന്നത് തടയാനും അര്‍ഹരിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്ന പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.