ജെ ഡി സി കോഴ്‌സിന്് അപേക്ഷിക്കാം

Posted on: March 7, 2015 4:17 am | Last updated: March 6, 2015 at 11:18 pm
SHARE

തിരുവനന്തപുരം: ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഈമാസം 31 വരെ അതത് സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ലഭിക്കും. അപേക്ഷകര്‍ എസ് എസ് എല്‍ സി ജയിച്ചവരും (ഗ്രേഡിംഗ് സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡെങ്കിലും നേടി ജയിച്ചവര്‍) 2015 ജുണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയായവരും, 40 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം.
ഉയര്‍ന്ന പ്രായപരിധി പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടേത് 45 വയസും, ഒ ബി സി വിഭാഗക്കാര്‍ക്ക് 43 വയസുമാണ്. സഹകരണസംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളജ് പ്രിന്‍സിപ്പലിന്റെ വിലാസത്തില്‍ ഈമാസം 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണമെന്ന് അഡീഷനല്‍ രജിസ്ട്രാര്‍ സെക്രട്ടറി അറിയിച്ചു.