മര്‍കസ് ഇഹ്‌റാമില്‍ സമ്മര്‍ ഇംഗ്ലീഷ് ക്യാമ്പ്

Posted on: March 7, 2015 5:12 am | Last updated: March 6, 2015 at 11:17 pm
SHARE

കാരന്തൂര്‍: വിദ്യാര്‍ഥികള്‍ക്കായി മര്‍കസ് ഇഹ്‌റാം ഇംഗ്ലീഷ് ക്ലബ്ബില്‍ പത്ത് ദിവസത്തെ താമസ സൗകര്യത്തോടുകൂടിയുള്ള സമ്മര്‍ ഇംഗ്ലീഷ് വെക്കേഷന്‍ ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. പഠനത്തില്‍ ഉത്സാഹവും, അനുസരണയും, ജീവിതത്തില്‍ ലക്ഷ്യബോധവും നല്‍കുന്ന മന:ശാസ്ത്ര ക്യാമ്പില്‍ രസകരമായ പഠനരീതിയിലൂടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാനസികാരോഗ്യം, ഭാവിജീവിത മാര്‍ഗരേഖ, തുടര്‍പഠന മാര്‍ഗനിര്‍ദ്ദേശം, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നിവയില്‍ പരിശീലനം നേടുന്നതോടൊപ്പം പ്രമുഖരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുന്നു. യു.പി, ഹൈസ്‌കൂള്‍, പ്ലസ് ടു, ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. അഡ്മിഷന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. ബന്ധപ്പെടേണ്ട നമ്പര്‍: 0889 1000 166, 0889 1000 177, 09747372860