നേതാക്കള്‍ക്കെതിരായ എഎപി നടപടിയില്‍ അണികളിലും പ്രതിഷേധം

Posted on: March 6, 2015 7:30 pm | Last updated: March 6, 2015 at 7:50 pm
SHARE

ന്യൂഡല്‍ഹി: സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആം ആദ്മിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതായി സൂചന. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് മായങ്ക് ഗാന്ധി ഈ തിരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അണികള്‍ക്കിടിലും പ്രതിഷേധമുയരുന്നത്.

പാര്‍ട്ടി രൂപവത്കരണത്തിനും തുടര്‍ന്നും കേജരിവാളിന് ശക്തി പകര്‍ന്ന സോഷ്യല്‍ മീഡിയയില്‍കൂടിയാണു പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയത് എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നു പ്രവര്‍ത്തകരെ അറിയിക്കണമെന്നാണ് ഓണ്‍ലൈനിലൂടെ ആവശ്യമുയരുന്നത്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പാര്‍ട്ടി നേതൃത്വത്തിനു നല്‍കാനുള്ള പരാതിക്ക് ഓണ്‍ലൈനിലൂടെ പിന്തുണ തേടുകയാണു പ്രവര്‍ത്തകര്‍.