കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ 20 ലക്ഷം ഹോട്ടല്‍ അതിഥികള്‍

Posted on: March 6, 2015 7:46 pm | Last updated: March 6, 2015 at 7:46 pm
SHARE

hotel sharjahഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ ഹോട്ടലുകള്‍ 20 ലക്ഷം അതിഥികളെ സ്വീകരിച്ചതായി ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നൂമാന്‍ പറഞ്ഞു.
യൂറോപ്പില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസം 4.09 ലക്ഷം പേരാണ് എത്തിയത്. അതിനു മുമ്പത്തെ വര്‍ഷം 3.49 ലക്ഷമായിരുന്നു. ജര്‍മനിയില്‍ നിന്ന് 25,000 ലധികം പേരെത്തി. ഷാര്‍ജയില്‍ 50 ഹോട്ടല്‍ അപ്പാര്‍ടുമെന്റുകളടക്കം 106 ഹോട്ടലുകളാണുള്ളത്. ഇവയില്‍ 10,000 ലധികം മുറികളുണ്ട്. ഈ വര്‍ഷം ഷെറാട്ടണ്‍ ഗ്രൂപ്പ് ഹോട്ടല്‍ തുടങ്ങും.
നിരവധി സാംസ്‌കാരിക പരിപാടികളും പൈതൃക കെട്ടിടങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും മുഹമ്മദ് അലി അല്‍ നൂമാന്‍ പറഞ്ഞു.